Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pepper Spray

ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പി​ച്ച് ശ​ല്യ​മു​ണ്ടാ​ക്കി​യ യു​വാ​വി​നു​നേ​രെ കുരുമുളക് സ്‌​പ്രേ പ്ര​യോ​ഗി​ച്ച് പോ​ലീ​സ്

അ​ടി​മാ​ലി: അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്‌​കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ യു​വാ​വി​നു​ നേ​രെ​ കുരുമുളക് സ്‌​പ്രേ പ്ര​യോ​ഗി​ച്ച് പോ​ലീ​സ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​പി​ച്ച് സ്ഥി​ര​മാ​യി ഈ ​പ്ര​ദേ​ശ​ത്ത് പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. മ​ദ്യ​പി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി സ്ത്രീ​ക​ളും കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മെ​ല്ലാം നി​ൽ​ക്കു​ന്ന​യി​ട​ത്തു​വ​ന്ന് അ​സ​ഭ്യം പ​റ​യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പ​ല ത​വ​ണ പോ​ലീ​സ് ഇ​യാ​ളെ പി​ടി​ച്ചു​കൊ​ണ്ട് പോ​വു​ക​യും താ​ക്കീ​ത് ന​ൽ​കു​ക​യു​മെ​ല്ലാം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.

പോ​ലീ​സ് ജീ​പ്പി​നെ ചു​റ്റി​യും മു​ന്നി​ലെ സീ​റ്റി​ന​ടു​ത്തും ചെ​ന്ന് ഇ​യാ​ൾ അ​സ​ഭ്യ​വ​ർ​ഷം തു​ട​ർ​ന്നു. ജീ​പ്പി​ന​ക​ത്തേ​ക്ക് ത​ല​യി​ടു​ന്ന രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളു​ടെ മു​ഖ​ത്തേ​ക്ക് പെ​പ്പ​ർ സ്‌​പ്രേ പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

Latest News

Corehub Up