Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perambra Police Station

പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും; ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും. അ​തി​ക്ര​മ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പേ​രാ​മ്പ്ര സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഇ​വ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​പ്പോ​ളാ​ണ് വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​മാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വി. ​പി ദു​ൽ​ഖീ​ഫി​ൽ, യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ണാ​നെ​ത്തു​ന്ന സ​മ​യ​ത്ത് സ്റ്റേ​ഷ​നു​ള്ളി​ൽ നേ​ര​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​യി​രു​ന്നു. സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് എ​ത്തി​യ​ത്.

ദു​ൽ​ഖി​ഫി​ലും പോ​ലീ​സും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യി. തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up