Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Percentage

പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ സ്ത്രീ​വോ​ട്ട​ർ​മാ​ർ ബ​ഹു​ദൂ​രം മു​ന്നി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ അ​​​ന്തി​​​മ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം ഇ​​​പ്പോ​​​ഴും അ​​​നി​​​ശ്ചി​​​ത​​​ത്തി​​​ൽ ആ​​​ണെ​​​ങ്കി​​​ലും ഒ​​​രു കാ​​​ര്യം ഉ​​​റ​​​പ്പ് പ​​​റ​​​യാം; ഇ​​​ത്ത​​​വ​​​ണ കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് ചെ​​​യ്ത​​​ത് സ്ത്രീ​​​ക​​​ളാ​​​ണ്. അ​​​തും പ​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും അ​​​ന്പ​​​ര​​​പ്പി​​​ക്കു​​​ന്ന സ്ത്രീ​​​സാ​​​ന്നി​​​ധ്യം കൊ​​​ണ്ട് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

സം​​​സ്ഥാ​​​ന​​​ത്തെ മൊ​​​ത്തം പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം അ​​​വ​​​സാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് 79.63 ആ​​​ണ്. എ​​​ന്നാ​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം ഇ​​​ത്ത​​​വ​​​ണ 81.19 ആ​​​ണ്. വോ​​​ട്ട് ചെ​​​യ്ത പു​​​രു​​​ഷ​​​ന്മാ​​​ർ 75.19 % മാ​​​ത്രം. കേ​​​ര​​​ള​​​ത്തി​​​ലെ മൊ​​​ത്തം സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​ർ 1,39,21,868 ആ​​​ണ്. പു​​​രു​​​ഷ​​​ന്മാ​​​ർ 1,32,20,811. അ​​​താ​​​യ​​​ത് പു​​​രു​​​ഷ​​​ന്മാ​​​രേ​​​ക്കാ​​​ൾ ആ​​​റു ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി വോ​​​ട്ട് ചെ​​​യ്തു.

പോ​​​ളിം​​​ഗ് ദി​​​വ​​​സം ത​​​ന്നെ സ്ത്രീ​​​ക​​​ളു​​​ടെ അ​​​ന്പ​​​ര​​​പ്പി​​​ക്കു​​​ന്ന സാ​​​ന്നി​​​ധ്യ​​​വും നീ​​​ണ്ട ക്യൂ​​​വും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. സ്ത്രീ​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മു​​​ള്ള ബൂ​​​ത്തു​​​ക​​​ളി​​​ലും നീ​​​ണ്ട നി​​​ര ദൃ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. പ​​​ല ജി​​​ല്ല​​​ക​​​ളു​​​ടെ​​​യും ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ ന​​​ഗ​​​ര, ഗ്രാ​​​മ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ സ്ത്രീ​​​ക​​​ൾ മു​​​ന്നി​​​ലെ​​​ത്തി.

എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ല്ലം പോ​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​താ​​​ണ്ട് എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സ്ത്രീ​​​ക​​​ളാ​​​ണ് പു​​​രു​​​ഷ​​​ന്മാ​​​രേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് ചെ​​​യ്ത​​​ത്. മാ​​​ത്ര​​​മ​​​ല്ല വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പു​​​തു​​​താ​​​യി പേ​​​രു ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ലും സ്ത്രീ​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണു മു​​​ന്നി​​​ൽ.

എ​​​ന്നാ​​​ൽ സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ താ​​​ത്​​​പ​​​ര്യം വ​​​ർ​​​ധി​​​ച്ചു​​​വെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ലി​​​യ വ്യ​​​ത്യാ​​​സം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. സ്ത്രീ​​​ക​​​ളു​​​ടെ നി​​​യ​​​സ​​​ഭാ ജ​​​ന​​​പ്ര​​​തി​​​നി​​​ധി എ​​​ണ്ണം 10 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഇ​​​ന്നേ​​​വ​​​രെ ക​​​ട​​​ന്നി​​​ട്ടി​​​ല്ല.

Latest News

Corehub Up