Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Performances

2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ മി​ന്നും പ്ര​ക​ട​നങ്ങ​ളു​മാ​യി ഗോ​ള്‍ കീ​പ്പ​ര്‍​മാ​ര്‍ ശ്ര​ദ്ധ​നേ​ടു​ന്നു

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ അ​തി​ന്‍റെ ആ​ദ്യ 12 ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ത​രം​ഗം സൃ​ഷ്ടി​ച്ച​ത് കു​ഞ്ഞ​ന്മാ​രെ​ന്നു വി​ശേ​ഷ​ണ​മു​ള്ള ടീ​മു​ക​ളു​ടെ ഗോ​ള്‍ കീ​പ്പ​ര്‍​മാ​ര്‍. അ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത് അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കേ​പ് വെ​ര്‍​ദെ​യു​ടെ​യും കു​റ​സാ​വോ​യു​ടെ​യും ഗോ​ള്‍ വൊ​സീ​ഞ്ഞ​യും എ​ല്‍​റോ​യ് റൂ​മു​മാ​ണ്. എ​ന്നാ​ല്‍, ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സേ​വു​ക​ളി​ല്‍ ഒ​ന്നു​മാ​യി ഇ​റാ​ന്‍റെ അ​ലി​റേ​സ ബെ​യ്‌​റ​ന്‍​വാ​ണ്ട് ഹീ​റോ പ​രി​വേ​ഷ​ത്തി​ലെ​ത്തി.

ഗ്രൂ​പ്പ് ജി​യി​ല്‍ ബ​ല​വാ​ന്മാ​രാ​യ ബെ​ല്‍​ജി​യ​ത്തി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 59-ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​ലി​റേ​സ​യു​ടെ ച​രി​ത്ര​പ​ര​മാ​യ സേ​വിം​ഗ്. വീ​ണു കി​ട​ന്നി​ട​ത്തു​നി​ന്നു​ള്ള ഡൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ക്ലോ​സ് റേ​ഞ്ചി​ലെ സേ​വ്. ഫു​ട്‌​ബോ​ള്‍ ലോ​കം അ​ന്തം​വി​ട്ട നി​മി​ഷം.

ഇ​റാ​ന്‍റെ ഡീ​പ്പ് ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ഉ​യ​ര്‍​ന്നെ​ത്തി​യ പ​ന്ത് ബെ​ല്‍​ജി​യ​ത്തി​ന്‍റെ കെ​വി​ന്‍ ഡി​ ബ്രൂ​യി​ന്‍ കാ​ലി​ല്‍​കു​രു​ക്കി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. തു​ട​ര്‍​ന്ന് ക്ലോ​സ് റേ​ഞ്ചി​ലേ​ക്ക് ഒ​രു ക്രോ​സ്. പ​ന്ത് ല​ഭി​ച്ച​ത് ഇ​റാ​ന്‍റെ അ​ലി നെ​മാ​ത്തി​ക്ക്. എ​ന്നാ​ല്‍, നെ​മാ​ത്തി​യു​ടെ ര​ക്ഷ​പ്പെ​ടു​ത്ത​ല്‍ ചെ​ന്നെ​ത്തി​യ​ത് മാ​ക്‌​സിം ഡി​ കൈ​പ്പ​റി​ന്‍റെ പാ​ക​ത്തി​ന്. ഡി​ കൈ​പ്പ​റി​ന്‍റെ ഉ​ജ്വ​ല​ഷോ​ട്ട്. ഡി​ ബ്രൂ​യി​ന്‍റെ ക്രോ​സ് ത​ട​യാ​നാ​യി ചാ​ടു​ന്ന​തി​നി​ടെ​ത്ത​ന്നെ അ​ലി​റേ​സ മൈ​താ​ന​ത്തു വീ​ണി​രു​ന്നു. എ​ന്നാ​ല്‍, ഡി​ കൈ​പ്പ​റി​ന്‍റെ ഷോ​ട്ട് കൃ​ത്യ​മാ​യി ജ​ഡ്ജ് ചെ​യ്ത അ​ലി​റേ​സ വീ​ണി​ട​ത്തു​നി​ന്നൊ​രു ഡൈ​വ്.
പ​ന്ത് അ​ലി​റേ​സ​യു​ടെ കൈ​യി​ല്‍ ത​ട്ടി​ത്തെ​റി​ച്ചു. അ​വി​ശ്വ​സ​നീ​യ​മാ​യ സേ​വിം​ഗ്.
‘പ്ര​തി​മ സ്ഥാ​പി​ക്ക​ണം'

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ നി​ശ്ചി​ത സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ സേ​വിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് കു​റ​സാ​വോ ഗോ​ള്‍ കീ​പ്പ​ര്‍ എ​ലോ​യ് റൂം ​സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പ് ഇ​യി​ല്‍ ഇ​ക്വ​ഡോ​റി​നെ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ച​പ്പോ​ള്‍ എ​ലോ​യ് റൂം ​ന​ട​ത്തി​യ​ത് 15 സേ​വ്. മ​ത്സ​ര​ശേ​ഷം എ​ലോ​യ് ത​മാ​ശ​യോ​ടെ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “കു​റ​സാ​വോ​യി​ല്‍ എ​ന്‍റെ ഒ​രു പ്ര​തി​മ സ്ഥാ​പി​ക്ക​ണം”. ക​ന്നി ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കു​റ​സാ​വോ, ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ നേ​ടി​യ ആ​ദ്യ പോ​യി​ന്‍റാ​ണി​ത്.

1966ല്‍ ​ക​ണ​ക്കു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ശേ​ഷം 90 മി​നി​റ്റി​നി​ടെ ഒ​രു ഗോ​ള്‍ കീ​പ്പ​ര്‍ ന​ട​ത്തു​ന്ന റി​ക്കാ​ര്‍​ഡ് സേ​വിം​ഗി​നൊ​പ്പ​മാ​ണി​ത്.

വൊ​സീ​ഞ്ഞ, സു​സൂ​ക്കി

ഇ​തി​നോ​ട​കം ഗോ​ള്‍​വ​ല​യ്ക്കു മു​ന്നി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​നം ന​ട​ത്തി​യ മ​റ്റു​ ര​ണ്ടു താ​ര​ങ്ങ​ളാ​ണ് കേ​പ് വെ​ര്‍​ദെ​യു​ടെ 40കാ​ര​നാ​യ വൊ​സീ​ഞ്ഞ​യും ജ​പ്പാ​ന്‍റെ 23കാ​ര​നാ​യ സി​യോ​ന്‍ സു​സൂ​ക്കി​യും. ഗ്രൂ​പ്പ് എ​ഫി​ല്‍ ജ​പ്പാ​ന്‍ 2-2ന് ​നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച​പ്പോ​ള്‍ സു​സൂ​ക്കി​യു​ടെ മി​ന്ന​ല്‍ സേ​വിം​ഗു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​യി. ഗ്രൂ​പ്പ് എ​ച്ചി​ല്‍ ക​രു​ത്ത​രാ​യ സ്‌​പെ​യി​നി​നെ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ച​പ്പോ​ഴാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​യു​ടെ ഗോ​ളി വൊ​സീ​ഞ്ഞ ത​രം​ഗ​മാ​യ​ത്.

ഒ​ന്നാ​മ​ന്‍ എ​ലോ​യ്

2026 ലോ​ക​ക​പ്പി​ലെ ആ​ദ്യ 11 ദി​നം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ കൂ​ടു​ത​ല്‍ സേ​വിം​ഗ് ന​ട​ത്തി​യ ഗോ​ള്‍​കീ​പ്പ​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തു​ള്ള​ത് കു​റ​സാ​വോ​യു​ടെ എ​ലോ​യ് റൂം. ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലാ​യി 17 സേ​വിം​ഗു​ക​ള്‍ എ​ലോ​യ് റൂം ​ന​ട​ത്തി. ഇ​റാ​ന്‍റെ അ​ലി​റേ​സ​യാ​ണ് ര​ണ്ടാ​മ​ത്, ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ 10 സേ​വ്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ പാ​ട്രി​ക് ബീ​ച്ച്, ഒ​ര്‍​ലാ​ന്‍റോ ഗി​ല്‍, സൗ​ദി അ​റേ​ബ്യ​യു​ടെ മു​ഹ​മ്മ​ദ് അ​ല്‍ ഉ​വൈ​സ് എ​ന്നി​വ​ര്‍ ഒ​മ്പ​ത് സേ​വു​ക​ള്‍ വീ​തം ന​ട​ത്തി പി​ന്നാ​ലെ​യു​ണ്ട്.

Latest News

Corehub Up