Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Period Has Passed

Alappuzha

നി​ർ​മാ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞു, പ​ദ്ധ​തി​യു​ടെ പത്തു ശ​ത​മാ​നം പോ​ലും പൂ​ർ​ത്തി​യാ​യി​ല്ല

ആ​ല​പ്പു​ഴ: ക​രാ​ർ വ്യ​വ​സ്‌​ഥ​യ​നു​സ​രി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ച്ച കാ​ലാ​വ​ധി പി​ന്നി​ട്ടി​ട്ടും ആ​ല​പ്പു​ഴ ബീ​ച്ച് ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു. ക​ഴി​ഞ്ഞ എ​ട്ടു മാ​സം കൊ​ണ്ട് പ​ദ്ധ​തി​യു​ടെ 10 ശ​ത​മാ​നം നി​ർ​മാ​ണം പോ​ലും പൂ​ർ​ത്തി​യാ​യി​ല്ല. ബീ​ച്ച് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി ക​ൽ​ക്കെ​ട്ട്, കു​ഴി​യെ​ടു​ക്ക​ൽ എ​ന്നി​വ​യി​ൽ ഒ​തു​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ദേ​ശ് ദ​ർ​ശ​ൻ 2.0 ൽ 93.177 ​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ചെ​യ്യു​ന്ന ആ​ല​പ്പു​ഴ - എ ​ഗ്ലോ​ബ​ൽ വാ​ട്ട​ർ വ​ണ്ട​ർ​ലാ​ൻ​ഡ് എ​ന്ന പ​ദ്ധ​തി​യി​ൽ ഒ​ന്നാ​ണ് 24.45 കോ​ടി രൂ​പ​യു​ടെ ബീ​ച്ച് ന​വീ​ക​ര​ണം.

ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ലാ​ൻ​ഡ്സ്കേ​പ്, ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ, പാ​ർ​ക്കിം​ഗ് മൈ​താ​നം, കോ​സ്‌​റ്റ് ഗാ​ർ​ഡ് സ്‌​റ്റേ​ഷ​നു​ക​ൾ, പ്ര​ദ​ർ​ശ​ന വേ​ദി​ക​ൾ, കാ​യി​ക വേ​ദി ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം, സി​സി​ടി​വി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു പ​ദ്ധ​തി. 2025 സെ​പ്റ്റം​ബ​റി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​മ്പോ​ൾ ഡി​സം​ബ​റി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം.

ബീ​ച്ചി​ന്‍റെ വ​ട​ക്കേ​യ​റ്റ​ത്തെ ന​ട​പ്പാ​ത, ലാ​ൻ​ഡ്സ്കേ​പ് തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ക​ല്ലു​കെ​ട്ടി, പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ഴി​ക​ളെ​ടു​ത്ത് റി​ംഗുക​ൾ ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. തെ​ക്കേ​യ​റ്റം കാ​റ്റാ​ടി ബീ​ച്ചി​നോ​ട് ചേ​ർ​ന്നു ക​ല്ലു​കെ​ട്ടി തി​രി​ച്ചു. ക​ല്ലും മെ​റ്റ​ലും മ​ണ​ലും പ​ല​യി​ട​ങ്ങ​ളി​ലാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

തീ​ര​ദേ​ശ റോ​ഡും ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളും അ​ട​ച്ച് ബൈ​പാ​സ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ബീ​ച്ചി​ലേ​ക്ക് വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നും പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

സ​മ​യം തെ​റ്റു​ന്ന നി​ർ​മാ​ണം കാ​ര​ണം വി​ജ​യ് ബീ​ച്ച് പാ​ർ​ക്കി​ൽ ആ​ളു ക​യ​റാ​താ​യി​ട്ട് മൂ​ന്നു വ​ർ​ഷ​മാ​യി. ബൈ​പാ​സ് നി​ർ​മാ​ണ​വും ബീ​ച്ച് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ത​ട​സം സൃ​ഷ്ടി​ച്ച​തോ​ടെ അ​വ​ധി​ക്കാ​ല​ത്ത് ഒ​ട്ടേ​റെ കു​ട്ടി​ക​ൾ വ​രു​മാ​യി​രു​ന്ന പാ​ർ​ക്കി​ൽ വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മേ എ​ത്തു​ന്നു​ള്ളൂ.

പ​ദ്ധ​തി തു​ട​ങ്ങാ​ൻ വേ​ണ്ടി റോ​ഡി​നോ​ട് ചേ​ർ​ന്നു ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന 112 വ്യാ​പാ​രി​ക​ളെ തീ​ര​ത്തേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​രു​ടെ ക​ച്ച​വ​ടം കു​റ​ഞ്ഞു. ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ആ​ളു​ക​ൾ ബീ​ച്ചി​ലേ​ക്ക് വ​രാ​താ​കു​ന്ന​തോ​ടെ ക​ച്ച​വ​ടം മു​ട​ങ്ങു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Latest News

Corehub Up