Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Permanent End

യു​ദ്ധ​ത്തി​ന് ശാ​ശ്വ​ത​മാ​യ അ​ന്ത്യ​മാ​ണ് തേ​ടു​ന്ന​തെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: യു​ദ്ധ​ത്തി​ന് ശാ​ശ്വ​ത​മാ​യ അ​ന്ത്യ​മാ​ണ് തേ​ടു​ന്ന​തെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ച്ചി സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. ഇ​റാ​ന്‍റെ നി​ല​പാ​ടി​നെ യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പാ​കി​സ്ഥാ​ന്‍റെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് അ​ങ്ങേ​യ​റ്റം ന​ന്ദി​യു​ണ്ടെ​ന്നും ഇ​സ്ലാ​മാ​ബാ​ദി​ലേ​ക്ക് പോ​കാ​ൻ വി​സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കു​റി​ച്ചു.

പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന സൗ​ദി - തു​ർ​ക്കി - ഈ​ജി​പ്ത് ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ര​ഗ്ച്ചി. ഇ​റാ​ന്‍റെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച നി​യ​മ​വി​രു​ദ്ധ യു​ദ്ധ​ത്തി​ന് നി​ർ​ണാ​യ​ക​വും ശാ​ശ്വ​ത​വു​മാ​യ അ​ന്ത്യം കു​റി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ളാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​നു​കൂ​ല​മാ​യ ധാ​ര​ണ​ക​ൾ ഉ​ണ്ടാ​യാ​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന​ൽ​കി​യ​ത്.

Latest News

Corehub Up