Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Person For Disrespectful

Ernakulam

ദേ​ശീ​യ പ​താ​ക അ​നാ​ദ​ര​വോ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചെന്നു പരാതി; പോലീസ് കേ​സെ​ടു​ത്തു

 കൂ​ത്താ​ട്ടു​കു​ളം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ത്താ​ട്ടു​കു​ളം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ദേ​ശീ​യ പ​താ​ക അ​നാ​ദ​ര​വോ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ദേ​ശീ​യ പ​താ​ക സീ​സ് ചെ​യ്തു. എം​സി റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് വ​ള​പ്പി​ൽ കൃ​ത്യ​മാ​യ കൊ​ടി​മ​രം ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​വി​ടെ പ​താ​ക ഉ​യ​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

പ​ക​രം ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്രി​ല്ലി​ൽ പി​വി​സി പൈ​പ്പി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ലാ​ണ് പ​താ​ക ക​ണ്ട​ത്. ഫ്ലാ​ഗ് കോ​ഡ് ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റും കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​യു​മാ​യ പി.​സി. അ​ജ​യ​ഘോ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.


പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ​താ​ക ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫ്ലാ​ഗ് കോ​ഡ് ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​യി കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഈ ​വീ​ഴ്ച നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.

ആ​ളി​ല്ലാ​ത്ത​തി​നാ​ലെ​ന്ന് വി​ശ​ദീ​ക​ര​ണം

ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ ഗ്രി​ല്ലി​ൽ ദേ​ശീ​യ​പ​താ​ക കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കൊ​ടി​മ​ര​ത്തി​ൽ ക​യ​റാ​നോ ക​യ​ർ സ്ഥാ​പി​ക്കാ​നോ ആ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​നി​താ ജീ​വ​ന​ക്കാ​ർ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ൽ പ​താ​ക ഉ​യ​ർ​ത്താ​ൻ മ​റ്റ് സു​ര​ക്ഷി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. സ​ബ് ര​ജി​സ്ട്രാ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​വി​ലെ ഒ​ന്പ​തോ​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​ണ് ഗ്രി​ല്ലി​ൽ പ​താ​ക സ്ഥാ​പി​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ലാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ച​രി​ച്ചി​രു​ന്ന​തെ​ന്നും ദേ​ശീ​യ​പ​താ​ക​യോ​ട് യാ​തൊ​രു​വി​ധ അ​നാ​ദ​ര​വും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up