കാലിച്ചാനടുക്കം: മരം മുറിക്കുന്നതിനിടെ കൊമ്പുകൾക്കിടയിൽ കൈ കുരുങ്ങി അപകടത്തിൽപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാലിച്ചാനടുക്കത്തെ വി.വി. പദ്മനാഭ(55)നാണ് മൂപ്പിലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം. കൈ കുരുങ്ങിയതിനെ തുടർന്ന് അനങ്ങാനാകാതെ മരത്തിനു മുകളിൽ പെട്ടുപോയ അവസ്ഥയിലായിരുന്നു.
സ്ഥലമുടമ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കയ്യൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ കെ.എം. രാജേഷ് മരത്തിൽ കയറി അഗ്നിരക്ഷാസേനയുടെ റസ്ക്യൂ നെറ്റിൽ തൊഴിലാളിയെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.
പിന്നീട് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ പി.വി. സുമേഷ്, ൂ ഓഫീസർമാരായ കെ. ഉന്മേഷ്, ആകാശ് കിരൺ, പി.വി. അഭിലാഷ്, ഹോം ഗാർഡുമാരായ കെ. രമേശൻ, കെ.കെ.വി. സുമേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.