Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perumanna

കോ​ഴി​ക്കോ​ട് വീ​ണ്ടും ഷി​ഗ​ല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

കോ​ഴി​ക്കോ​ട്: പെ​രു​മ​ണ്ണ​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ര​ണ്ടും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തേ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പെ​രു​വ​യ​ലി​ൽ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗം ബാ​ധി​ച്ച് ഇ​വി​ടെ ഒ​രു കു​ട്ടി​ക്ക് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത​മ​തി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up