പത്തനംതിട്ട: രോഗികള്‍ക്ക് ഔഷധ പരിചരണം ഒരുക്കുന്ന സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്( കെപിപിഎ )പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കണമെന്നുള്ള കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ക്ലിനിക്കുകള്‍ ഉള്‍പ്പെടെ മുഴുവന്‍ മരുന്ന് സംഭരണ വിതരണ കേന്ദ്രങ്ങളിലും ഡ്രഗ് ലൈസന്‍സ് ഏര്‍പ്പെടുത്തി മരുന്നുകളുടെ അമിത വില വര്‍ധന തടയുക, ഔഷധ സാക്ഷരത നേടിയിട്ടുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രം ഡ്രഗ് ലൈസന്‍സ് നല്‍കുക, അലോപ്പതി മരുന്നുകള്‍ക്ക് ഏകീകൃത വില നിയന്ത്രണം ഏര്‍പ്പെടുത്തുക, ഡിസ്കൗണ്ട് മെഡിക്കല്‍ ഷോപ്പുകളുടെ മറവില്‍ നടക്കുന്ന വ്യാജ മരുന്ന് വില്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
സമ്മേളനം ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപിപിഎ ജില്ലാ പ്രസിഡന്റ് ജെസി ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് കുമാര്‍, എം.എ. ബിജിനു, നിസാര്‍ നൂര്‍ മഹല്‍, ലവ്ലി വിനോദ്, ബിനു ശങ്കര്‍, ബി. ആശ, ഉമ്മന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി എം.എ. ബിജിനു- പ്രസിഡന്റ്, നിസാര്‍ നൂര്‍ മഹല്‍ - സെക്രട്ടറി, രാജേഷ് കുമാര്‍ - ട്രഷറാര്‍ എന്നിവരെ തെരഞ്ഞെടുത്തു.