Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pickup Truck

Thrissur

പാ​ല​പ്പെ​ട്ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​ന​ത്തി​നു തീ​പി​ടി​ച്ചു

പാ​ല​പ്പെ​ട്ടി: ദേ​ശീ​യ​പാ​ത​യി​ൽ എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​ന​ത്തി​നു തീ ​പി​ടി​ച്ചു.

എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​റ​വൂ​രി​ൽ നി​ന്നും ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തേ​ക്കു പ​ഴ​യ മ​ര​ത്ത​ടി​യു​മാ​യി പോ​യി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​ന​മാ​ണ് തീ ​പി​ടി​ച്ച​ത്. തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്കു ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ വാ​ഹ​നം പൂ​ർ​ണ മാ​യും അ​ഗ്നി​ക്കി​ര​യാ​കു​ക​യാ​യി​രു​ന്നു. മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ വ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ ചേ​ർ​ന്നു തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് വ​ല​പ്പാ​ട് നി​ന്നും ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണു തീ ​അ​ണ​ച്ച​ത്.

District News

പി​ക്ക​പ്പ് വാ​നി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​രി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു. കു​റ്റി​ല​ഞ്ഞി സൊ​സൈ​റ്റി​പ്പ​ടി തേ​ല​ക്കാ​ട്ട് ടി.​കെ. മ​ക്കാ​ര്‍ (72) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം.

പൂ​വ​ത്തൂ​രി​ലെ പ​മ്പി​ല്‍​നി​ന്ന് സ്‌​കൂ​ട്ട​റി​ല്‍ പെ​ട്രോ​ള​ടി​ച്ച് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഫാ​ത്തി​മ മേ​ത​ല തേ​ല​മ്പ്രം കു​ടും​ബാം​ഗം. മ​ക്ക​ള്‍: സു​മി, ക​രിം, സു​ധീ​ര്‍. മ​രു​മ​ക്ക​ള്‍: റ​ഹിം, സു​മ​യ്യ, ഷാ​നി.

Latest News

Corehub Up