Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pileup

തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്ഷ​ന് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്ഷ​ൻ ക​രി​ങ്ക​ട റോ​ഡി​ൽ നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് നി​ന്ന് ചു​ള്ളി​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ര​ണ്ടു കാ​റു​ക​ളി​ലു​മാ​യി സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​തി​നി​ട​യി​ൽ​പ്പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ന് നി​സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

Latest News

Corehub Up