Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinkdolphins

Kouthukam

ഒ​മാ​ൻ തീ​ര​ത്ത് അ​പൂ​ർ​വ പി​ങ്ക് ഡോ​ൾ​ഫി​നു​ക​ൾ ക​ണ്ട് അ​മ്പ​ര​ന്ന് സ​ഞ്ചാ​രി​ക​ൾ

ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ലെ ഖ​ന്താ​ബ് ബീ​ച്ചി​ൽ എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ഒ​രു​പോ​ലെ വി​സ്മ​യി​പ്പി​ച്ച് അ​പൂ​ർ​വ​മാ​യൊ​രു കാ​ഴ്ച അ​ര​ങ്ങേ​റി.

നീ​ല​ക്ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള ഡോ​ൾ​ഫി​നു​ക​ൾ തീ​ര​ത്തോ​ട് ചേ​ർ​ന്ന് നീ​ന്തി​ത്തു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മു​ദ്ര​സ്നേ​ഹി​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.

മ​നോ​ഹ​ര​മാ​യ തീ​ര​പ്ര​ദേ​ശ​വും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ ഖ​ന്താ​ബ് ക​ട​ൽ​ത്തീ​ര​ത്ത് വെ​ള്ള​ത്തി​ന് മു​ക​ളി​ലേ​ക്ക് പൊ​ന്തി​വ​രു​ന്ന ഈ ​ജീ​വി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ത​രം​ഗ​മാ​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​യാ​യി ഡോ​ൾ​ഫി​നു​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ചാ​ര​നി​റ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​വ​യ്ക്ക് പി​ങ്ക് നി​റം വ​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന കൗ​തു​ക​ത്തി​ലാ​ണ് കാ​ഴ്ച​ക്കാ​ർ.

ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ ശു​ദ്ധ​ജ​ല ന​ദി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ആ​മ​സോ​ൺ റി​വ​ർ ഡോ​ൾ​ഫി​നു​ക​ളി​ലാ​ണ് ഇ​ത്ത​രം നി​റ​വ്യ​ത്യാ​സം സാ​ധാ​ര​ണ​യാ​യി ക​ണ്ടി​ട്ടു​ള്ള​ത്.

പ്രാ​യം, ശ​രീ​ര​ത്തി​ലെ ര​ക്ത​യോ​ട്ടം, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, ച​ർ​മ്മ​ത്തി​ലെ പോ​റ​ലു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വ​യു​ടെ നി​റം മാ​റു​ന്ന​തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

കൂ​ടാ​തെ ചി​ത്ര​ങ്ങ​ളി​ലെ​യും വീ​ഡി​യോ​ക​ളി​ലെ​യും പ്ര​കാ​ശ​ത്തി​ന്‍റെ വ്യ​തി​യാ​ന​ങ്ങ​ളും ഇ​വ​യു​ടെ യ​ഥാ​ർ​ഥ നി​റം മ​റ്റൊ​ന്നാ​യി തോ​ന്നി​ക്കാ​ൻ ഇ​ട​യാ​ക്കാ​റു​ണ്ട്.

ഒ​മാ​ൻ തീ​ര​ക്ക​ട​ലി​ൽ വി​വി​ധ​യി​നം സ​മു​ദ്ര​ജീ​വി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പി​ങ്ക് ഡോ​ൾ​ഫി​നു​ക​ളു​ടെ സാ​ന്നി​ധ്യം വ​ള​രെ അ​സാ​ധാ​ര​ണ​മാ​ണ്.

എ​ങ്കി​ലും സ​മു​ദ്ര​ശാ​സ്ത്ര വി​ദ​ഗ്ധ​ർ ദൃ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വ ഏ​ത് വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് വ്യ​ക്ത​മാ​കൂ.

അ​തു​വ​രെ ഒ​മാ​ൻ തീ​ര​ത്തെ ഈ ​അ​തി​ഥി​ക​ൾ ഏ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​മെ​ന്ന​ത് കൗ​തു​കം നി​റ​ഞ്ഞ ഒ​രു ര​ഹ​സ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.

Latest News

Corehub Up