Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piracy

പേട്രിയറ്റ് ചോർത്തി; പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ചെ​ത്തി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പേ​ട്രി​യ​റ്റ് ഓ​ൺ​ലൈ​നി​ൽ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്തു.

നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​നി​മ അ​ന​ധി​കൃ​ത​മാ​യി റെ​ക്കോ​ർ​ഡ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. മേ​യ് ര​ണ്ടി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് ചി​ത്രം വ്യാ​പ​ക​മാ​യി ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വെ​ച്ച​ത്.

125 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രാ​ജീ​വ് മേ​നോ​ൻ, രേ​വ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലു​ണ്ട്.

Latest News

Corehub Up