Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Places Of Worship

America

ഷി​ക്കാ​ഗോ​യി​ൽ ഹൈ​ന്ദ​വ ക്ഷേ​ത്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണപ​ദ്ധ​തി: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി പൊലി​സ്

ഷി​ക്കാ​ഗോ: ​ഷി​ക്കാ​ഗോ​യി​ലെ സ​മീ​പ ന​ഗ​ര​മാ​യ ഒ​റോ​റ​യി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സ്വാ​മി (ബാ​ലാ​ജി) ക്ഷേ​ത്ര​ത്തി​ന് നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സ​ബ​ർ​ബ​ൻ മേ​ഖ​ല​ക​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പൊ​ലിസ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ർ കൂ​ടു​ത​ലാ​യി വ​സി​ക്കു​ന്ന നേ​പ്പ​ർ​വി​ല്ലി​ൽ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും പ്ര​ത്യേ​ക പ​ട്രോ​ളിം​ഗും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ വെ​സ്‌​ലി യു​ണൈ​റ്റ​ഡ് മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത​സൗ​ഹാ​ർ​ദ കൂ​ട്ടാ​യ്മ​യി​ലാ​ണ് നേ​പ്പ​ർ​വി​ല്ല് പൊ​ലി​സ് ചീ​ഫ് ജേ​സ​ൺ ആ​റ​സ് പു​തി​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്.

വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ൽ, സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ൽ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ പൊലിസ് ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ന​ടി 911-ൽ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഒ​ക്ടോ​ബ​ർ 11-ന് ​ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ് ഒ​റോ​റ​യി​ലെ ബാ​ലാ​ജി ക്ഷേ​ത്ര​ത്തെ ല​ക്ഷ്യ​മി​ട്ട് അ​ക്ര​മ​ണ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്.

പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മാ​നെ​ഫെ​സ്റ്റോ​യി​ൽ ഇ​ന്ത്യ​ക്കാ​ർ, ജൂ​ത​ന്മാ​ർ, ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ​മൂ​ഹ​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യി​രു​ന്ന​താ​യി സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും മ​റ്റ് മ​ത​വി​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up