പെരുമ്പാവൂർ: വിമാനം താഴ്ന്നു പറന്നതുകൊണ്ടാണെന്നു പറയുന്നു, ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ പഴയ ബിൽഡിംഗിന്റെ കെട്ടിത്തിന്റെ മേച്ചിൽ ഓടുകൾ കഴിഞ്ഞ രാത്രി പറന്നു പോയി. ഗവ. എൽപി സ്കൂളിനോട് ചേർന്നുള്ള ശ്രീനാരായണ സ്കൂളിന്റെ ഭാഗത്തെ ഓടുകളാണ് ക്ലാസ് റൂമിലേക്കും മറ്റുമായി വീണിട്ടുള്ളത് .ഇവിടെ സാധാരണ ക്ലാസുകൾ നടത്താറില്ല. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന ഫ്ലൈറ്റ് രാത്രിയിൽ താഴ്ന്ന് പറന്നത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. രാത്രിയായതിനാലും സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നത് കൊണ്ടും വലിയ ദുരന്തം ഒഴിവായി.
സമാന രീതിയിൽ ഒക്കലിൽ നിരവധി വീടുകളുടെ മേൽക്കൂരയിലെ ഓടുകളും മുമ്പ് പറന്നുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുമ്പ് നമ്പിളി കവലയിലുള്ള എം.വി. ജോയിയുടെ വീടിന്റെ ഓടും ഇതുപോലെ പറന്നു പോയിരുന്നു.