Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Planned Expenditure

Malappuram

സാ​ന്പ​ത്തി​ക​വ​ർ​ഷം തീ​രാ​ൻ മൂ​ന്നു മാ​സം; ജി​ല്ല​യി​ൽ പ​ദ്ധ​തിവി​ഹി​ത വി​നി​യോ​ഗ​ത്തി​ൽ മെ​ല്ലെ​പ്പോ​ക്ക്

മ​ല​പ്പു​റം: സാ​ന്പ​ത്തി​ക​വ​ർ​ഷം തീ​രാ​ൻ ഇ​നി മൂ​ന്ന് മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് പ​ദ്ധ​തി വി​ഹി​ത വി​നി​യോ​ഗ​ത്തി​ൽ മെ​ല്ലെ​പ്പോ​ക്ക്.

ഇ​തു​വ​രെ 59.10 ശ​ത​മാ​നം മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ജി​ല്ല​യി​ൽ സം​സ്ഥാ​ന പ​ദ്ധ​തി​യി​ൽ 291 ഉം ​കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളി​ലാ​യി ഏ​ഴും കേ​ന്ദ്ര​പ​ദ്ധ​തി വി​ഹി​ത​മാ​യി 60 ഉം ​പ​ദ്ധ​തി​ക​ള​ട​ക്കം 358 പ​ദ്ധ​തി​ക​ളാ​ണ് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​മു​ള്ള​ത്. ഇ​വ​യ്ക്കാ​യി 691.6122 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​യി​രു​പ്പ്.

സം​സ്ഥാ​ന പ​ദ്ധ​തി​യി​ൽ മ​ല​പ്പു​റം ജി​ല്ല​യ്ക്കു​ള്ള 254.1559 കോ​ടി​യി​ൽ അ​നു​വ​ദി​ച്ച 229.9765 കോ​ടി രൂ​പ​യി​ൽ 182.3002 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. 79.27 ശ​ത​മാ​നം. അ​തേ​സ​മ​യം അ​ട​ങ്ക​ൽതു​ക​യു​ടെ 24.1794 കോ​ടി രൂ​പ ഇ​നി​യും അ​നു​വ​ദി​ക്കാ​നു​ണ്ട്. ഏ​ഴ് കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളി​ൽ 254.9625 കോ​ടി രൂ​പ​യി​ൽ അ​നു​വ​ദി​ച്ച 137.3627 കോ​ടി രൂ​പ​യി​ൽ 136.2684 കോ​ടി രൂ​പ (99.20 ശ​ത​മാ​നം) ചെ​ല​വ​ഴി​ച്ചു. ഇ​തി​ൽ 117.5998 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​നു​ണ്ട്.

60 മ​റ്റു കേ​ന്ദ്ര​പ​ദ്ധ​തി വി​ഹി​ത ഇ​ന​ത്തി​ലെ 182.4938 കോ​ടി രൂ​പ​യി​ൽ അ​നു​വ​ദി​ച്ച 111.5446 കോ​ടി​യി​ൽ 90.1443 കോ​ടി രൂ​പ (80.81 ശ​ത​മാ​നം) ചെ​ല​വ​ഴി​ച്ചു.

സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ, ജി​എ​സ്ടി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ, നി​ല​ന്പൂ​ർ സൗ​ത്ത് ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ, ഹാ​ർ​ബ​ർ എ​ൻ​ജി​നിയ​റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ, മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (കെ​ട്ടി​ട വി​ഭാ​ഗം), ച​മ്ര​വ​ട്ടം പ്രൊ​ജ​ക്ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, മ​ല​പ്പു​റം ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ജ​ല അ​ഥോ​റി​റ്റി പ്രൊ​ജ​ക്‌ട് ഡി​വി​ഷ​ൻ (​മ​ല​പ്പു​റം), മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻഎ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (റോ​ഡ്, പാ​ലം), കോ-ഓ​പ്പ​റേ​റ്റീ​വ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​ട​ക്ക​മു​ള്ള 12 വ​കു​പ്പു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച മു​ഴു​വ​ൻ തു​ക​യും ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.

മ​ല​പ്പു​റം എം​എ​സ്പി, തി​രൂ​ർ ഡ​യ​റ്റ്, ആ​ർ​ആ​ർ​ആ​ർ​എ​ഫ്, മ​ല​പ്പു​റം സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പ്, കു​റ്റി​പ്പു​റം, നി​ല​ന്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഓ​ഫീ​സ്, ചെ​ല​വ​ഴി​ച്ച​ത് 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.

ലേ​ബ​ർ ഓ​ഫീ​സ്, ഡി​എം​ഒ, ഡി​ഡി​ഇ, ക​യ​ർ പ്രോ​ജ​ക്‌ട് ഓ​ഫീ​സ്, ജി​ല്ലാ അ​നി​മ​ൽ ഹ​സ്ബ​ൻ​ട്രി ഓ​ഫീ​സ്, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജ്, ടൗ​ണ്‍ പ്ലാ​നിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ പ​ദ്ധ​തി വി​ഹി​ത​മാ​യി ചെ​ല​വ​ഴി​ച്ച​ത് 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്.

Latest News

Corehub Up