Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plantation Worker

ക​ന്യാ​കു​മാ​രി കീ​രി​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി കീ​രി​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പു​തു​ക്കോ​ട്ടെ സ്വ​ദേ​ശി ര​വി(47)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കീ​രി​പ്പാ​റ എ​സ്റ്റേ​റ്റി​ല്‍ ഗ്രാ​മ്പു പ​റി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ര​വി. ഷെ​ഡ്ഡി​ല്‍ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​റ്റ​യാ​ന്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റ്റി​ല്‍ ആ​ന​യു​ടെ കു​ത്തേ​റ്റ ര​വി​യെ ആ​ശാ​രി​പ്പ​ള​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കേ​ര​ളാ-ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി​യും കാ​ട്ടാ​ന ആ​ക്ര​മ​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. അ​ന്ന് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി രാ​ജേ​ഷ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര വെ​ള​ള​റ​ട​യ്ക്ക് സ​മീ​പം പേ​ണു​വി​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Latest News

Corehub Up