Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plastic Currency

പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക​റ​ന്‍സി നോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ പേ​പ്പ​റി​നു പ​ക​രം പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക്. പ​രീ​ക്ഷ​ണ​മെ​ന്നോ​ണം ആ​ദ്യം 10, 20 രൂ​പ നോ​ട്ടു​ക​ളാ​യി​രി​ക്കും പ്ലാ​സ്റ്റി​ക് ക​റ​ന്‍സി അ​ഥ​വാ പോ​ളി​മ​ര്‍ ക​റ​ന്‍സി​യാ​യി പു​റ​ത്തി​റ​ക്കു​ക.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന 10, 20 രൂ​പാ­ നോ​ട്ടു​ക​ള്‍ വി​ജ​യ​ക​ര​മാ​യാ​ല്‍ മ​റ്റു ക​റ​ന്‍സി​ക​ളി​ലേ​ക്കും ക​ട​ക്കാ​നാ​ണ് റി​സ​ര്‍വ് ബാ​ങ്ക് ആ​ലോ​ചി​ക്കു​ന്ന​ത്.

കോ​ട്ട​ണ്‍ മി​ക്സ് പേ​പ്പ​റാ​ണ് നി​ല​വി​ൽ ക​റ​ൻ​സി അ​ച്ച​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​ന്നോ നാ​ലോ വ​ർ​ഷ​ത്തി​ന​കം നോ​ട്ടു​ക​ൾ പൊ​ടി​യും ന​ന​വും മൂ​ലം ചെ​ളി പി​ടി​ക്കും. എ​ന്നാ​ൽ പോ​ളി​മ​ർ നോ​ട്ടു​ക​ൾ​ക്ക് ഈ ​പ്ര​ശ്ന​മി​ല്ല. പോ​ളി​മ​ര്‍ നോ​ട്ടു​ക​ൾ​ക്ക് ക​നം കു​റ​യും.​ കൂ​ടാ​തെ മ​ട​ക്കി പേ​ഴ്സി​ലും വ​യ്ക്കാ​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. മു​ഷി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു വ​ർ​ഷാ​വ​ർ​ഷം റി​സ​ർ​വ് ബാ​ങ്കി​നു പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രു​ന്ന നോ​ട്ടു​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്ന​ത് 2400 കോ​ടി​യോ​ളം നോ​ട്ടു​ക​ളാ​ണ്. ഇ​ത് ത​ലേ വ​ർ​ഷ​ത്തേ​ക്കാ​ൾ 12 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്. 500 രൂപയു​ടെ നോ​ട്ടു​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​തി​ല​ധി​ക​വും. തൊ​ട്ടു​പി​ന്നി​ൽ 100 രൂ​പ നോ​ട്ടു​ക​ളും. പോ​ളി​മ​ർ ക​റ​ൻ​സി​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ കാ​ലം ഈ​ടു​ നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ടി​ക്ക​ടി​യു​ള്ള അ​ച്ച​ടി കു​റ​യ്ക്കാ​നാ​വും.

പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ളു​ടെ വ്യാ​ജ​ന്‍ ഉ​ണ്ടാ​ക്കാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്ന​തും നേ​ട്ട​മാ​ണ്. പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ളി​ൽ അ​ച്ചടി​ച്ച നോ​ട്ടു​ക​ളി​ലു​ള്ള​തി​നേ​ക്കാ​ൾ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ ചേ​ർ​ക്കാ​നാ​വും. കൂ​ടാ​തെ ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നു​ക​ളും മ​ഷി​ക​ളും ഉ​പ​യോ​ഗി​ക്കാ​നാ​വും എ​ന്ന​തും പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ളു​ടെ മേ​ന്മ​യാ​ണ്.

റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​റി​ന്‍റെ മ​റ്റ് സാ​മ​ഗ്രി​ക​ളു​ടെ​യും ചെ​ല​വ് വ​ർ​ധി​ക്കു​ക​യാ​ണ്. 2024-25ലെ ​ക​ണ​ക്കു​പ്ര​കാ​രം ക​റ​ന്‍സി നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കാ​ന്‍ 6372.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​പ്പോ​ൾ 2023-24ലെ 5101.4 ​കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് വ​ർ​ധി​ച്ച​തോ​ടെ ക​റ​ന്‍സി നോ​ട്ടു​ക​ളു​ടെ പ്ര​ചാ​രം കു​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​തെ​ങ്കി​ലും. ക​ണ​ക്കു​ക​ൾ നേ​രെ തി​രി​ച്ചാ​ണ്. മേ​യ് 15 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്ത് 42.86 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​റ​ന്‍സി​ക​ള്‍ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 11.5% അ​ധി​ക​മാ​ണി​ത്. 500 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് 40 ശ​ത​മാ​ന​വും.

2012ലും ​പ്ലാ​സ്റ്റി​ക് ക​റ​ന്‍സി പു​റ​ത്തി​റ​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്ക് ആ​ലോ​ചി​ച്ചി​രു​ന്നു. അ​ന്നു 10 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് അ​ച്ച​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കൊ​ച്ചി, മൈ​സൂ​ര്‍, ജ​യ്പു​ര്‍, ഷിം​ല, ഭു​വ​നേ​ശ്വ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ക്ക​നാ​യി​രു​ന്നു നീ​ക്കം. എ​ന്നാ​ൽ, സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ളെ ത്തുട​ര്‍ന്ന്പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു സാ​ങ്കേ​തി​ക വി​ദ്യ വ​ള​രെ​യ​ധി​കം മാ​റു​ക​യോ അ​പ്ഗ്രേഡ് ചെ​യ്യു​ക​യോ ചെ​യ്തു ക​ഴി​ഞ്ഞു. ഇ​പ്പോ​ള്‍ എ​ടി​എ​മ്മു​ക​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യും പോ​ളി​മ​ര്‍ നോ​ട്ടു​ക​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന​താ​ണ്.

1988ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യാ​ണ് ലോ​ക​ത്ത് ആ​ദ്യ​മാ​യി പോ​ളി​മ​ര്‍ ക​റ​ന്‍സി ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ രാ​ജ്യം. ഇ​പ്പോ​ള്‍ 60ഓ​ളം രാ​ജ്യ​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് ക​റ​ൻ​സി നോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കാ​ന​ഡ, യു​കെ, ന്യൂ​സി​ല​ന്‍ഡ്, വി​യ​റ്റ്‌​നാം, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍, താ​യ്‌​ല​ന്‍ഡ്, ഇ​ന്തോനേ​ഷ്യ, റൊ​മേ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ അ​വ​യി​ൽ പ്ര​ധാ​ന സ്ഥാ​നം വ​ഹി​ക്കു​ന്നു.

Latest News

Corehub Up