Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Play-off

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫ്; ബൊ​റൂ​സി​യ​യെ വീ​ഴ്ത്തി അ​റ്റ​ലാ​ന്‍റ

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ അ​റ്റ​ലാ​ന്‍റ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ൻ ക്ല​ബാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജി​യാ​ൻ​ലൂ​ക്ക സ്ക​മാ​ക്ക, ഡെ​വി​ഡെ സ​പ്പാ​കോ​സ്റ്റ, മ​രി​യോ പ​സാ​ലി​ക്ക്, ലാ​സ​ർ സ​മാ​ർ​ഡ്സി​ക്ക് എ​ന്നി​വ​രാ​ണ് അ​റ്റ​ലാ​ന്‍റ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക​രീം അ​ഡെ​യെ​മി​യാ​ണ് ബൊ​റൂ​സി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ആ​ദ്യ പാ​ദ​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട അ​റ്റ​ലാ​ന്‍റ ര​ണ്ടാം പാ​ദ​ത്തി​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി അ​റ്റ​ലാ​ന്‍റ 4-3ന് ​പ്ലേ​ഓ​ഫ് സ്വ​ന്ത​മാ​ക്കി. പ്ലേ​ഓ​ഫ് വി​ജ​യ​ത്തോ​ടെ അ​റ്റ​ലാ​ന്‍റ് ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​വ​സാ​ന 16 ടീ​മു​ക​ളി​ൽ ഒ​ന്നാ​യി.

Latest News

Corehub Up