കൊച്ചി: ചേരാനല്ലൂരില്‍ അപകടത്തിനിടയാക്കിയ വാഹനമോടിച്ചിരുന്ന 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ചേരാനെല്ലൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുഖേന 17കാരന് നോട്ടീസ് അയച്ചു.
ബാലനീതി നിയമ പ്രകാരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ജാമ്യം നല്‍കുന്നത് നീതി നിര്‍വഹണം തടസപ്പെടുത്താനിടയാക്കുമെന്നടക്കം ചൂണ്ടിക്കാട്ടി മക്കളായ ആര്.ജെ. ഭദ്രകീര്ത്തി, ആര്.ജെ. ഭരത് ശങ്കര്‍ എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സി. ജയചന്ദ്രന് സര്‍ക്കാരിനോടും വിശദീകരണം തേടി. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ജാമ്യം അനുവദിച്ചത് സെഷന്‍സ് കോടതി ശരിവച്ചിരുന്നു.
ഒക്ടോബര്‍ 25ന് പുലര്‍ച്ചെ 2.20നാണ് സ്കൂട്ടര്‍ യാത്രക്കാരനായിരുന്ന ജയബാലകൃഷ്ണന്‍ ജില്ല ജഡ്ജിയുടെ മകനായ 17കാരന് ഓടിച്ച ആഡംബര കാറിടിച്ച് മരിച്ചത്.