Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Podcast

America

ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പോ​ഡ്കാ​സ്റ്റ്

 

ടെ​ക്‌​സ​സ്: സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​വും പ്രേ​ഷി​ത ചൈ​ത​ന്യ​വും ആ​ഗോ​ള​ത​ല​ത്തി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച 'ടീ ​വി​ത്ത് തോ​മ​സ്' എ​ന്ന പോ​ഡ്കാ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. 2024 ഓ​ഗ​സ്റ്റി​ൽ ടെ​ക്‌​സ​സി​ലെ ഓ​സ്റ്റി​നി​ൽ വ​ച്ച് ന​ട​ന്ന മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് (MCYM) നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ൽ വ​ച്ചാ​ണ് ഈ ​പോ​ഡ്കാ​സ്റ്റി​ന് തു​ട​ക്ക​മാ​യ​ത്.

സെ​ന്‍റ് മേ​രി ക്വീ​ൻ ഓ​ഫ് പീ​സ് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പോ​ഡ്കാ​സ്റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ന്ത്യോ​ക്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​നി​മ​യാ​ർ​ന്ന ആ​രാ​ധ​നാ​ക്ര​മം, ദൈ​വ​ശാ​സ്ത്ര പാ​ര​മ്പ​ര്യം, ആ​ത്മീ​യ​ത എ​ന്നി​വ​യെ ല​ളി​ത​വും ആ​ക​ർ​ഷ​ക​വു​മാ​യ രീ​തി​യി​ൽ വി​ശ്വാ​സി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​മി​നി​സ്ട്രി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​ർ​ത്ഥ​വ​ത്താ​യ സം​ഭാ​ഷ​ണ​ങ്ങ​ളും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ളും ജീ​വി​ത​സാ​ക്ഷ്യ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഓ​രോ എ​പ്പി​സോ​ഡും ത​യ്യാ​റാ​ക്കു​ന്ന​ത്.

ആ​രം​ഭം മു​ത​ൽ സ​ഭ​യി​ലെ പ്ര​മു​ഖ മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ​യും വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ട് ഈ ​പോ​ഡ്കാ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, അ​ഭി​വ​ന്ദ്യ മാ​ത്യൂ​സ് മാ​ർ പ​ച്ചോ​മി​യോ​സ്, അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് മോ​ർ ഓ​സ്താ​ത്തി​യോ​സ്, അ​ഭി​വ​ന്ദ്യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, അ​ഭി​വ​ന്ദ്യ ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് എ​ന്നി​വ​ർ ഇ​തി​നോ​ട​കം പോ​ഡ്കാ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ സ​ഭ​യി​ലെ വൈ​ദി​ക​ർ, സ​ന്ന്യ​സ്ത​ർ, അ​ല്മാ​യ​ർ എ​ന്നി​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും സാ​ക്ഷ്യ​ങ്ങ​ളും സം​പ്രേ​ക്ഷ​ണം ചെ​യ്തു​വ​രു​ന്നു. ​അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും സെന്‍റ് മേ​രി ക്വീ​ൻ ഓ​ഫ് പീ​സ് ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഈ ​സം​രം​ഭം.

കെ​യ്സ​ൺ നെ​ടു​വ​ക്കാ​ട്ട്, ആ​രോ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​പോ​ഡ്കാ​സ്റ്റി​ന്റെ പ്രൊ​ഡ്യൂ​സ​ർ ജെ​റി​ക് അ​ബ്ര​ഹാ​മാ​ണ്. തെ​രേ​സ സൈ​മ​ൺ, ബ്ലെ​സ് ബി. ​കു​ര്യ​ൻ എ​ന്നി​വ​ർ മീ​ഡി​യ ഡ​യ​റ​ക്ട​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് പി​താ​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട്, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ലോ​ക​മെ​മ്പാ​ടും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​യു​വ​ജ​ന​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up