നാദാപുരം: ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളില് വിഷപ്പാമ്പുകളെ കണ്ടെത്തി. നാദാപുരം മുടവന്തേരിയിലെ മദ്രസ അധ്യാപകന് ആഷിഖിന്റെ ബൈക്കിനുള്ളിലാണ് ഉഗ്രവിഷമുള്ള രണ്ട് അണലി കുഞ്ഞുങ്ങളെ കണ്ടത്.
തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് അഞ്ചു കിലോമീറ്ററോളം ബൈക്ക് ഓടിച്ച് മദ്രസക്ക് മുമ്പില്‍ ബൈക്ക് നിർത്തി എന്ജിന് ഓഫ് ചെയ്യാന്‍ താക്കോല്‍ എടുക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്.
കൈക്ക് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് ആഷിഖ് പറഞ്ഞു. പിന്നീട് ഹെഡ്ലൈറ്റ് അഴിച്ചുമാറ്റി പാമ്പുകളെ പുറത്തെടുക്കുകയായിരുന്നു.