Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Checkpoint

പാ​ക് പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ൽ ചാ​വേ​റാ​ക്ര​മ​ണം; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പൊ​ലി​സ് ചെ​ക്പോ​സ്റ്റി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പ​ട്ടു. ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ പ്ര​വി​ശ്യ​യി​ലെ ദേ​ര ഇ​സ്മ​യി​ൽ ഖാ​നി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 35 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പാ​ക് താ​ലി​ബാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ ഭീ​ക​ര​സം​ഘ​ട​ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. ക​ള്ള​ക്ക​ട​ത്തു ത​ട​യാ​നു​ള്ള ചെ​ക്പോ​സ്റ്റി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ര​ണ്ടു സ്ത്രീ​ക​ൾ, ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞ്, ആ​റു പോ​ലീ​സു​കാ​ർ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു.

Latest News

Corehub Up