Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Security

തെരഞ്ഞെടുപ്പിലെ പോലീസ് സുരക്ഷയ്ക്ക് കോടികള്‍ പൊടിയും

കോ​​ഴി​​ക്കോ​​ട്: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സു​​ഗ​​മ​​മാ​​ക്കാ​​നു​​ള്ള സു​​ര​​ക്ഷാ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് പ്ര​​ത്യേ​​ക അ​​ല​​വ​​ന്‍സ് ന​​ല്‍കു​​ന്ന​​തി​​നു​​മാ​​യി പോ​​ലീ​​സി​​ന് 42.89 കോ​​ടി രൂ​​പ. സം​​സ്ഥാ​​ന പോ​​ലീ​​സ് 85.61 കോ​​ടി രൂ​​പ​​യാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ങ്കി​​ലും 42.89 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് സ​​ര്‍ക്കാ​​ര്‍ ഭ​​ര​​ണാ​​നു​​മ​​തി ന​​ല്‍കി​​യ​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍, വോ​​ട്ടെ​​ടു​​പ്പ് ദി​​ന​​ത്തി​​ലെ ബ​​ന്ദോ​​ബ​​സ്ത് (തെ​​ര​​ഞ്ഞെ​​ടു​​പ്പ് കാ​​ല​​യ​​ള​​വി​​ല്‍ ക്ര​​മ​​സ​​മാ​​ധാ​​നം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി പോ​​ലീ​​സ് ന​​ട​​ത്തു​​ന്ന വി​​പു​​ല​​മാ​​യ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍), വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ സു​​ര​​ക്ഷ, വി​​വി​​ഐ​​പി സു​​ര​​ക്ഷ തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യാ​​ണ് ഈ ​​തു​​ക വി​​നി​​യോ​​ഗി​​ക്കു​​ക.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​ക്കാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന പോ​​ലീ​​സു​​കാ​​ര്‍ക്കും മ​​റ്റു വ​​കു​​പ്പു​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍ക്കും നി​​ശ്ചി​​ത ദി​​ന​​ബ​​ത്ത​​യു​​ടെ ഒ​​ന്ന​​ര ഇ​​ര​​ട്ടി പ്ര​​ത്യേ​​ക അ​​ല​​വ​​ന്‍സാ​​യി ന​​ല്‍കും. ഇ​​ത് പ​​ര​​മാ​​വ​​ധി ഏ​​ഴു ദി​​വ​​സ​​ത്തേ​​ക്ക് മാ​​ത്ര​​മാ​​യി​​രി​​ക്കും (വോ​​ട്ടെ​​ടു​​പ്പി​​ന് നാ​​ലു ദി​​വ​​സ​​വും വോ​​ട്ടെ​​ണ്ണ​​ലി​​ന് മൂ​​ന്നു ദി​​വ​​സ​​വും). ഇ​​തി​​നാ​​യി 12 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ക്കും. പോ​​ലീ​​സ് നീ​​ക്ക​​ത്തി​​നാ​​യി വാ​​ഹ​​ന​​ങ്ങ​​ള്‍ വാ​​ട​​ക​​യ്‌​​ക്കെ​​ടു​​ക്കാ​​ന്‍ മൂ​​ന്നു കോ​​ടി രൂ​​പ അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

ഭ​​ക്ഷ​​ണ അ​​ല​​വ​​ന്‍സ്

പോ​​ലീ​​സു​​കാ​​ര്‍, കേ​​ന്ദ്രസേ​​ന​​ക​​ള്‍, മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ക്ക് വോ​​ട്ടെ​​ടു​​പ്പ്, വോ​​ട്ടെ​​ണ്ണ​​ല്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ 250 രൂ​​പ വീ​​തം ഭ​​ക്ഷ​​ണ അ​​ല​​വ​​ന്‍സ് ന​​ല്‍കും. ഇ​​തി​​നാ​​യി ര​​ണ്ടു കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ​​ഴി​​ക്കു​​ക.

ഇ​​ന്ധ​​ന ഇ​​ന​​ത്തി​​ല്‍ ഏ​​ഴു കോ​​ടി രൂ​​പ​​യും ഓ​​ഫീ​​സ് ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ക്കാ​​യും മൂ​​ന്നു കോ​​ടി രൂ​​പ വീ​​ത​​വും മാ​​റ്റിവ​​ച്ചി​​ട്ടു​​ണ്ട്. ടെ​​ലി​​ഫോ​​ണ്‍ നി​​ര​​ക്കു​​ക​​ള്‍ക്കാ​​യി 50 ല​​ക്ഷം രൂ​​പ​​യും ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കാ​​യി സീ​​ക്ര​​ട്ട് സ​​ര്‍വീ​​സ് ഫ​​ണ്ട് എ​​ന്ന പേ​​രി​​ല്‍ ഒ​​രു കോ​​ടി രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചു.

25,000 സ്‌​​പെ​​ഷ​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍മാ​​ര്‍

വോ​​ട്ടെ​​ടു​​പ്പ് ദി​​വ​​സ​​വും ത​​ലേ​​ദി​​വ​​സ​​വു​​മാ​​യി 25,000 സ്‌​​പെ​​ഷ​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍മാ​​രെ നി​​യോ​​ഗി​​ക്കാ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ അ​​നു​​മ​​തി ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ഇ​​വ​​ര്‍ക്ക് പ്ര​​തി​​ദി​​നം 1400 രൂ​​പ പ്ര​​തി​​ഫ​​ല​​വും വോ​​ട്ടെ​​ടു​​പ്പ് ദി​​വ​​സം 250 രൂ​​പ ഭ​​ക്ഷ​​ണ അ​​ല​​വ​​ന്‍സും ല​​ഭി​​ക്കും. 2,000 ഹോം ​​ഗാ​​ര്‍ഡു​​ക​​ളെ പ​​ര​​മാ​​വ​​ധി ര​​ണ്ടു​​ദി​​വ​​സ​​ത്തേ​​ക്ക് നി​​യ​​മി​​ക്കും. ഇ​​വ​​ര്‍ക്ക് സാ​​ധാ​​ര​​ണ വേ​​ത​​ന​​ത്തി​​ന് പു​​റ​​മെ ര​​ണ്ട് ദി​​വ​​സ​​ത്തേ​​ക്ക് 500 രൂ​​പ പ്ര​​തി​​ഫ​​ല​​വും വോ​​ട്ടെ​​ടു​​പ്പ് ദി​​വ​​സം 250 രൂ​​പ ഭ​​ക്ഷ​​ണ​​ത്തു​​ക​​യും ന​​ല്‍കും.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി 8,400 വാ​​ഹ​​ന​​ങ്ങ​​ള്‍ വാ​​ട​​ക​​യ്‌​​ക്കെ​​ടു​​ക്കാ​​ന്‍ പോ​​ലീ​​സി​​ന് അ​​നു​​മ​​തി​​യു​​ണ്ട്. ഓ​​രോ മ​​ണ്ഡ​​ല​​ത്തി​​ലും 20 വാ​​ഹ​​ന​​ങ്ങ​​ള്‍ വീ​​തം മൂ​​ന്ന് ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 3,000 രൂ​​പ നി​​ര​​ക്കി​​ല്‍ വാ​​ട​​ക​​യ്‌​​ക്കെ​​ടു​​ക്കും.

Latest News

Corehub Up