Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Heat

രാഷ്‌ട്രീയച്ചൂടില്‍ തമിഴകം തിളയ്ക്കുന്നു; വിധിയെഴുത്ത് 23 ന്

40 ഡി​ഗ്രി പ​ക​ല്‍ചൂ​ടി​ല്‍ തി​ള​യ്ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​തി​ലും ഉ​ച്ച​സ്ഥാ​യി​യിലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ച്ചൂ​ട്. ഇ​ന്നേ​ക്ക് ആ​റാം പ​ക​ല്‍ ത​മി​ഴ​ക​ത്തെ 234 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 5.67 കോ​ടി വോ​ട്ട​ര്‍മാ​ര്‍ വി​ധി​യെ​ഴു​തും.

ഡി​എം​കെ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍, എ​ഐ​എ​ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ടി​വി​കെ​യു​ടെ വി​ജ​യ്, നാം ​ത​മി​ഴ​ര്‍ ക​ക്ഷി​യു​ടെ സീ​മാ​ന്‍, വി​സി​കെ​യു​ടെ തോ​ല്‍ തി​രു​മാ​ള​വ​ന്‍ തു​ട​ങ്ങി​യ മു​ന്‍നി​ര നേ​താ​ക്ക​ളെ​ല്ലാം ആ​വേ​ശ പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. നേ​താ​ക്ക​ളെ വ​ല​യം ചെ​യ്ത് ക​ട​ലി​ര​മ്പ​ല്‍പോ​ലെ ആ​ണ്‍ പെ​ണ്‍ പ്രാ​യ ഭേ​ദ​മ​ന്യേ അ​ണി​ക​ളു​ടെ ആ​ര​വ​മു​യ​രു​മ്പോ​ള്‍ വി​ജ​യ​ക്കൊ​ടി ആ​രു പാ​റി​ക്കു​മെ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും പ്ര​വ​ച​നാ​തീ​ത​മാ​ണ്.

ഡി​എം​കെ, ഐ​ഐ​എ​ഡി​എം​കെ വൈ​രി​ക​ള്‍ ത​മ്മി​ലാ​ണ് മു​ഖ്യ​പോ​രാ​ട്ട​മെ​ങ്കി​ലും സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ജോ​സ​ഫ് വി​ജ​യ് ച​ന്ദ്ര​ശേ​ഖ​ര്‍ ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക (ടി​വി​കെ)​ത്തി​ന്‍റെ ക​ന്നി​യ​ങ്ക​ത്തി​ലാ​ണ് ദേ​ശീ​യ ശ്ര​ദ്ധ. 2024 ഫെ​ബ്രു​വ​രി ര​ണ്ടി​ന് പി​റ​വി​യെ​ടു​ത്ത ടി​വി​കെ 234 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ത്രി​ക ന​ല്‍കി​യെ​ങ്കി​ലും എ​ട​പ്പാ​ടി​യി​ല്‍ പ​ത്രി​ക ത​ള്ളി​യ​തോ​ടെ തു​ട​ക്കം പാ​ളി.

അ​ത്ത​ര​ത്തി​ല്‍ 232 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വി​സി​ല്‍ അ​ട​യാ​ള​ത്തി​ല്‍ ഇ​ത​ര മു​ന്ന​ണി​ക​ളോ​ടു​ള്ള പോ​രാ​ട്ടം. വി​ജ​യ് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലും ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​രി​ലും മ​ത്സ​രി​ക്കു​ന്നു. 180 സീ​റ്റു​ക​ളും 44.9 ശ​ത​മാ​നം വോ​ട്ടു​ക​ളും ഡി​എം​കെ നേ​ടി സ്റ്റാ​ലി​ന്‍ ഭ​ര​ണം തു​ട​രു​മെ​ന്നാ​ണ് അ​ഗ്നി ന്യൂ​സ് അ​ഭി​പ്രാ​യ സ​ര്‍വേ ഫ​ലം. ഭ​ര​ണം പി​ടി​ക്കാ​ന്‍ വേ​ണ്ട​ത് 118 അ​സം​ബ്‌​ളി സീ​റ്റു​ക​ള്‍ മാ​ത്രം.

എ​ഐ​എ​ഡി​എം​കെ-​ബി​ജെ​പി പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ന്നു ത​വ​ണ സം​സ്ഥാ​നം പ​റ​ന്നു വ​ലം​വ​ച്ചു. ഡി​എം​കെ മു​ന്ന​ണി​ക്ക് സ്റ്റാ​ലി​നാ​ണ് പ്ര​ചാ​ര​ണ നാ​യ​ക​ന്‍. സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ചെ​റു​താ​ക്കി​യെ​ന്ന ക​ല്ലു​ക​ടി​യു​മാ​യി അ​ക​ന്നു നി​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​ത​ര ദേ​ശീ​യ നേ​താ​ക്ക​ളും ഉ​ട​ന്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന​തോ​ടെ ഡി​എം​കെ-​കോ​ണ്‍ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ ക​രു​ത്തു കൂ​ടും. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ എ​ഐ​എ​ഡി​എം​കെ​യ്ക്ക് 54 സീ​റ്റു​ക​ളും 38.5 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​ണ് അ​ഗ്നി ന്യൂ​സ് സ​ര്‍വേ ഫ​ലം. വി​ജ​യ്‌​യു​ടെ ടി​വി​കെ പ​ര​മാ​വ​ധി പി​ടി​ക്കു​ക 9.7 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ മാ​ത്രമെന്നും സർവേയിൽ പറയുന്നു.

വൈ​കാ​രി​ക​മാ​യി വി​ധി​യെ​ഴു​തു​ന്ന ത​മി​ഴ​രു​ടെ ന​സി​ലി​രി​പ്പ് വോ​ട്ടിം​ഗ് യ​ന്ത്രം തു​റ​ക്കു​മ്പോ​ഴേ പു​റ​ത്തു​വ​രൂ. റോ​ഡ് ഷോ​ക​ളും നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ള്‍ക്കി​ടെ ആ​വേ​ശ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി തീ ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും. താ​രാ​രാ​ധ​ന​ പ​രി​ധി വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ണി​ക​ള്‍ റോ​ഡ് ഷോ​ക​ളി​ല്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. തി​ക്കി​ലും തി​ര​ക്കി​ലും 41 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 51 നി​ര്‍ദേ​ശ​ങ്ങ​ള്‍ പോലീ​സ് വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് ന​ല്‍കി​യി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നും ഉ​പ മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ക​നി​മൊ​ഴി എം​പി​യു​മാ​ണ് ഡി​എം​കെ​യു​ടെ നാ​യ​ക​നി​ര. സ്റ്റാ​ലി​ന്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളും ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​പ്പോ​ള്‍ ചെ​ന്നൈ മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെയും പ്ര​തി​പ​ക്ഷ നേ​താ​വ് എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ​യും പ്ര​ചാ​ര​ണം. കേ​ന്ദ്ര മ​ന്ത്രി പീയുഷ് ഗോ​യ​ല്‍ ചെ​ന്നൈ​യി​ല്‍ ക്യാ​മ്പ് ചെ​യ്താ​ണ് ബി​ജെ​പി​ ക്യാന്പ ്ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ര​ണ്ടി​ല അ​ട​യാ​ള​മാ​യ എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി​യി​ല്‍ 27 സീ​റ്റി​ലാ​ണ് ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത്. 2021 ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട്ട് സീ​റ്റു​ക​ളി​ലേ ബി​ജെ​പി ക​ട​ന്നു​കൂ​ടി​യു​ള്ളു. എ​ഐ​എ​ഡി​എം​കെ 169 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്നു. സ​ഖ്യ​ക​ക്ഷി​ക​ള്‍ക്ക് 65 മ​ണ്ഡ​ല​ങ്ങ​ള്‍ ന​ല്‍കി. ചെ​ന്നൈ​യി​ലെ 16 സീ​റ്റു​ക​ളി​ല്‍ 13 എ​ണ്ണ​ത്തി​ലും എ​ഐ​എ​ഡി​എം​കെ മ​ത്സ​രി​ക്കു​ന്നു.

ഡി​എം​കെ മു​ന്ന​ണി​യി​ല്‍ കോ​ണ്‍ഗ്ര​സ് 28 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്നു. 2021ല്‍ 25 ​സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍ഗ്ര​സി​ന് 18 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ക്കാ​നാ​യി. എം.​കെ. സ്റ്റാ​ലി​ന്‍ ചെ​ന്നൈ​യ്ക്ക​ടു​ത്ത് കൊ​ള​ത്തൂ​രി​ല്‍നി​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ ചെ​പ്പോ​ക്ക്-​ട്രി​പ്ലി​ക്ക​നി​ല്‍നി​ന്നും വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്നു.

അ​ടു​ത്ത​യി​ടെ ഡി.​എം.​കെ.​യി​ല്‍ ചേ​ര്‍ന്ന മു​ന്‍മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ര്‍ശെ​ല്‍വ​ത്തി​ന് ബോ​ഡി​നാ​യ്ക്ക​ന്നൂ​ര്‍ സീ​റ്റു ന​ല്‍കി. പ​നീ​ര്‍ശെ​ല്‍വ​ത്തി​നൊ​പ്പം ഡി.​എം.​കെ.​യി​ല്‍ ചേ​ര്‍ന്ന പോ​ള്‍ മ​നോ​ജ് പാ​ണ്ഡ്യ​നും ആ​ര്‍. വൈ​ദ്യ​ലിം​ഗ​ത്തി​നും ടി​ക്ക​റ്റ് ന​ല്‍കി​യി​ട്ടു​ണ്ട്. ആ​കെ 164 സീ​റ്റി​ലാ​ണ് ഡിഎം​കെ. മ​ത്സ​രി​ക്കു​ന്ന​ത്. 70 സീ​റ്റു​ക​ള്‍ സ​ഖ്യ​ക്ഷി​ക​ള്‍ക്ക് അ​നു​വ​ദി​ച്ചു.

ഡി​എം​കെ​യി​ല്‍ 60 പേ​ര്‍ പു​തു​മു​ഖ​ങ്ങ​ളാ​ണ്. കോ​ണ്‍ഗ്ര​സ് (28), ഡിഎംഡി.​കെ (10), വിസി​കെ. (എ​ട്ട് ) സി.​പി.​എം. (അ​ഞ്ച്), സിപിഐ (അ​ഞ്ച്) എംഡിഎംകെ(നാ​ല് ), മു​സ്ലിം​ലീ​ഗ് (ര​ണ്ട്), കെഎംഡികെ. (ര​ണ്ട് ), എംഎ​ന്‍എംകെ. (ര​ണ്ട്), മ​നി​ത​നേ​യ ജ​ന​നാ​യ​ക ക​ക്ഷി (ഒ​ന്ന്), മു​ക്കു​ള​ത്തൂ​ര്‍ പു​ലി​പ്പ​ടൈ(​ഒ​ന്ന്), എ​സ​ഡിപിഐ. (ഒ​ന്ന് ) ത​മി​ഴ​ര്‍ ദേ​ശം ക​ക്ഷി (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് ഡി​എം​കെ സീ​റ്റു വി​ഭ​ജ​നം.

11 ഇ​ട​ത്ത് ഡി.​എം​കെയു​ടെ ഉ​ദ​യ​സൂ​ര്യ​ന്‍ ചി​ഹ്ന​ത്തി​ലാ​ണ് സ​ഖ്യ​ക​ക്ഷി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്.​എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി​യി​ല്‍ ബി​ജെ​പി 27, പി​എം​കെ 18, എ​എം​എം​കെ 11, ടി​എം​സി(​മൂ​പ്പ​നാ​ര്‍) അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു വി​ഭ​ജ​നം.

Latest News

Corehub Up