ഉപ്പള: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മംഗൽപാടി പെരിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകൻ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്.
മംഗൽപാടി ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
കളി കഴിഞ്ഞ് കൂട്ടുകാർ മടങ്ങുമ്പോഴാണ് അസാനെ കാണാനില്ലെന്നു തിരിച്ചറിഞ്ഞത്. കുളത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടി മുങ്ങിത്താഴ്ന്നതായി കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരി: അൽഫ.