Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Popular Indian Films

ഐ​എം​ഡി​ബി 2025: ജ​ന​പ്രി​യ ഇ​ന്ത്യ​ന്‍ സി​നി​മ പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി ലോ​ക

സി​നി​മ, ടി​വി, സെ​ലി​ബ്രി​റ്റി​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​വും ആ​ധി​കാ​രി​ക​വു​മാ​യ ഉ​റ​വി​ട​മാ​യ ഐ​എം​ഡി​ബി 2025ലെ ​ഏ​റ്റ​വും ജ​ന​പ്രി​യ ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളു​ടെ​യും വെ​ബ് സീ​രീ​സു​ക​ളു​ടെ​യും പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ഡൊ​മി​നി​ക് അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്ത ലോ​ക: ചാ​പ്റ്റ​ര്‍ 1: ച​ന്ദ്ര ഏ​റ്റ​വും മി​ക​ച്ച പ​ത്താം ചി​ത്ര​മാ​യി പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി. പ​ട്ടി​ക​യി​ലെ ഏ​ക മ​ല​യാ​ള സി​നി​മ​യും ഇ​താ​ണ്.

ഈ ​സി​നി​മ​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് 2025 ലെ ​ഏ​റ്റ​വും ജ​ന​പ്രി​യ​രാ​യ 10 ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ ഏ​ഴാം സ്ഥാ​നം നേ​ടി​യി​രു​ന്നു. സൈ​യാ​ര ആ​ണ് ഏ​റ്റ​വും മി​ക​ച്ച ചി​ത്രം. ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ വെ​ബ് സീ​രീ​സാ​യി ആ​ര്യ​ന്‍ ഖാ​ന്‍ സം​വി​ധാ​നം ചെ​യ്ത ദി ​ബാ​ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ഹാ​വ​താ​ര്‍ ന​ര​സിം​ഹ, ഛാവ, ​കാ​ന്താ​ര: എ ​ലെ​ജ​ന്‍​ഡ് ചാ​പ്റ്റ​ര്‍ 1, കൂ​ലി, ഡ്രാ​ഗ​ണ്‍, സി​താ​രെ സ​മീ​ന്‍ പ​ര്‍, ദേ​വ, റെ​യ്ഡ് 2 എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ലെ യ​ഥാ​ക്ര​മം ര​ണ്ട് മു​ത​ല്‍ ഒ​മ്പ​താം സ്ഥാ​നം വ​രെ​യു​ള്ള സി​നി​മ​ക​ള്‍. ബ്ലാ​ക്ക് വാ​റ​ണ്ട്, പാ​താ​ള്‍ ലോ​ക് സീ​സ​ണ്‍, മ​ണ്ഡ​ല മ​ര്‍​ഡേ​ഴ്‌​സ്, ഖൗ​ഫ്, സ്‌​പെ​ഷ്യ​ല്‍ ഓ​പ്‌​സ് സീ​സ​ണ്‍, കാ​ക്കി: ദി ​ബം​ഗാ​ള്‍ ചാ​പ്റ്റ​ര്‍, ദി ​ഫാ​മി​ലി മാ​ന്‍ സീ​സ​ണ്‍ 3, ക്രി​മി​ന​ല്‍ ജ​സ്റ്റി​സ്: എ ​ഫാ​മി​ലി മാ​റ്റ​ര്‍ എ​ന്നി​വ​യാ​ണ് മി​ക​ച്ച ഇ​ന്ത്യ​ന്‍ വെ​ബ് സീ​രീ​സു​ക​ള്‍.

2025 ജ​നു​വ​രി 1നും ​ന​വം​ബ​ര്‍ 30നും ​ഇ​ട​യി​ല്‍ ഇ​ന്ത്യ​യി​ല്‍ റി​ലീ​സ് ചെ​യ്യു​ക​യും, ഐ​എം​ഡി​ബി ഉ​പ​യോ​ക്താ​ക്ക​ളു​ടെ ശ​രാ​ശ​രി റേ​റ്റിം​ഗ് ആ​റോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള​തു​മാ​യ എ​ല്ലാ സി​നി​മ​ക​ളി​ല്‍ നി​ന്നും, ലോ​ക​മെ​മ്പാ​ടു​മു​ള്ള 250 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പ്ര​തി​മാ​സ സ​ന്ദ​ര്‍​ശ​ക​രു​ടെ പേ​ജ് വ്യൂ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ഐ​എം​ഡി​ബി ഇ​ന്ത്യ മേ​ധാ​വി യാ​മി​നി പ​ട്ടോ​ഡി​യ പ​റ​ഞ്ഞു.

 

Latest News

Corehub Up