ഭരണങ്ങാനം: തറപ്പേല്കടവ് പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ ചേരുന്ന ഭാഗത്തെ വിടവ് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
പാലത്തിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ തമ്മില്‍ ചേരുന്ന സ്ഥലത്തെ വിടവുകളില്‍ കൊച്ചുകുട്ടികളുടെ കാലുകള്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. സ്കൂള്‍ കുട്ടികളടക്കം നിരവധി ആളുകളാണ് ദിവസേന ഈ പാലത്തിലൂടെ കാല്‍നടയായി സഞ്ചരിക്കുന്നത്. പാലത്തിലെ വിടവുകള്‍ വിശദമായി പരിശോധിക്കണമെന്നും അടിയന്തരമായി അടച്ച് കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൊതുപ്രവര്‍ത്തകനായ സണ്ണി വെട്ടം ആവശ്യപ്പെട്ടു.