Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Possessing

ഡോ​ക്ട​റു​ടെ പ്രി​സ്ക്രി​പ്ഷ​നി​ല്ലാ​തെ ഗു​ളി​ക​ക​ൾ കൈ​വ​ശം വ​ച്ചു; ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: ഡോ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം വാ​ങ്ങാ​നും ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​ന്ന 46 ഗു​ളി​ക​ക​ളു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ബ​സി​ർ​ഹ​ട്ട് സ്വ​ദേ​ശി സ​സാ​ക് ക​യാ​ൽ (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്‌​സ് ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് ആ​ർ​പി​എ​ഫ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. പി​ടി​യി​ലാ​യ​യാ​ളെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

ആ​ർ​പി​എ​ഫ് തി​രു​വ​ന​ന്ത​പു​രം സീ​നി​യ​ർ ഡി​വി​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ക​മ്മി​ഷ​ണ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്ഐ പ്രെ​യ്സ് മാ​ത്യു, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ജി. ​വി​പി​ൻ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എം.​ആ​ർ. മ​നോ​ജ്, നി​ഖി​ൽ നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ​സാ​ക് ക​യാ​ലി​നെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up