Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pothole On The Country Road

Kottayam

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​യി

പൊ​ൻ​കു​ന്നം: ടൗ​ണി​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് രൂ​പ​പ്പെ​ട്ട കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട കു​ഴി​ക്ക് ഇ​പ്പോ​ൾ അ​ര​യ​ടി താ​ഴ്ച​യു​ണ്ട്.

ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നും ബ​സി​ൽ ക​യ​റു​ന്ന​തി​നു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴി​യു​ടെ ആ​ഴം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഓ​ടി​വ​രു​ന്ന​തി​നി​ടെ പ​ല​രു​ടെ​യും കാ​ൽ കു​ഴി​യി​ൽ പ​തി​ച്ച് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വീ​ഴു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ റോ​ഡാ​യ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ൽ വീ​ഴു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ പ​ല​ത​വ​ണ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കു​ഴി അ​ട​ച്ച് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം

Latest News

Corehub Up