Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Potholes On The Road

Palakkad

റോഡിലെ കു​ഴി മൂ​ട​ണമെന്ന് ആവശ്യം

ചി​റ്റൂ​ർ: സൗ​ദാ​ബി​ക ജം​ഗ്ഷ​ൻ ടെ​ല​ഫോ​ൺ എ​ക്സ്ചേ​ഞ്ച് തി​രി​വ് റോ​ഡി​ൽ ഉ​ണ്ടാ​യ കു​ഴി വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ക്കെ​ണി​യാ​യി. ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ വ​ട​ക്കു​ഭാ​ഗം വ​ഴി സ​ഞ്ച​രി​ക്കാ​ൻ കു​ഴി​യി​ൽ ഇ​റ​ക്കി​ ക​യ​റ്റ​ണം.

ഇ​ത് വാ​ഹ​ന​ങ്ങ​ളു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ത​ക​രാ​റി​ലാ​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം അ​ണി​ക്കോ​ട് മു​ത​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​രെ റോ​ഡി​ൽ കു​ഴി​യ​ട​ക്ക​ൽ ന​ട​ന്നി​രു​ന്നു.

സൗ​ദാം​ബി​ക ജം​ഗ്ഷ​ൻ റോ​ഡി​ലെ കു​ഴി ടാ​റിം​ഗ് ന​ട​ത്തി​യി​ല്ലെ​ന്ന​തും യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യാ​ണ്. കൊ​ടു​വാ​യൂ​ർ - കോ​യ​മ്പ​ത്തൂ​ർ പ്ര​ധാ​ന റോ​ഡെ​ന്ന​തി​നാ​ൽ ച​ര​ക്കു​ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി കു​ഴി​യു​ള്ള​ത്.

പൊ​തു​മ​രാ​മ​ത്ത് റോ​ഡു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ൻ പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യാ​യി​ട്ടും കു​ഴി​മൂ​ടാ​ത്ത​ത് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up