Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Potty

പോ​റ്റി​യെ സോ​ണി​യ​യെ കാ​ണി​ച്ച​ത് ആ​ര​പ്പാ...; രാ​ഹു​ലിനെ പ​രി​ഹ​സി​ച്ച് വൃ​ന്ദ

തൃ​​​ശൂ​​​ർ: പോ​​​റ്റി​​​യെ സോ​​​ണി​​​യ​​​യെ കാ​​​ണി​​​ച്ച​​​ത് ആ​​​ര​​​പ്പാ... തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പാ​​​ട്ടി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് മ​​​റു​​​പ​​​ടി​​​പ്പാ​​​ട്ടു​​​മാ​​​യി സി​​​പി​​​എം മു​​​ൻ പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം വൃ​​​ന്ദ കാ​​​രാ​​​ട്ട്. പോ​​​റ്റി​​​യെ ആ​​​രാ​​​ണു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നും അ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദി​​​ച്ചു.

കോ​​​ൺ​​​ഗ്ര​​​സ് ഉ​​​യ​​​ർ​​​ത്തു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് - ബി​​​ജെ​​​പി അ​​​ന്ത​​​ർ​​​ധാ​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഗാ​​​ര​​​ന്‍റി​​​ക​​​ൾ പൊ​​​ള്ള​​​യാ​​​ണ്. തെ​​​ലു​​ങ്കാ​​​ന ഉ​​​ൾ​​​പ്പ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. തൃ​​​ശൂ​​​ർ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും കോ​​​ൺ​​​ഗ്ര​​​സ് വോ​​​ട്ടു​​​ക​​​ൾ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി.

വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു വീ​​​ടു നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കാ​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് പി​​​രി​​​ച്ച പ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കും ആ ​​​പ​​​ണം എ​​​വി​​​ടെ​​​യാ​​​ണു ചെ​​​ല​​​വാ​​​ക്കി​​​യ​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​വ​​​ണം. പ​​​രാ​​​ജ​​​യ​​​ഭീ​​​തി മൂ​​​ല​​​മാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും വൃ​​​ന്ദ കാ​​​രാ​​​ട്ട് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ർ​​​ഗീ​​​യ​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ സ​​​ഭ​​​യെ ബ്ലാ​​​ക്ക്‌​​​മെ​​​യി​​​ൽ ചെ​​​യ്യാ​​​നു​​​ള്ള മാ​​​ർ​​​ഗം

സ​​​ഭ​​​യെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും ബ്ലാ​​​ക്ക്‌​​​മെ​​​യി​​​ൽ ചെ​​​യ്യാ​​​നു​​​ള്ള ഒ​​​രു മാ​​​ർ​​​ഗ​​​മാ​​​ണ് എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ എ​​​ന്നു വൃ​​​ന്ദ കാ​​​രാ​​​ട്ട്. എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ക്രൂ​​​ര​​​മാ​​​യ നി​​​യ​​​മ​​​വും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ല​​​ക്ഷ്യം​​​വ​​​ച്ചു​​​ള്ള​​​തു​​​മാ​​​ണ്. എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ പ്ര​​​കാ​​​രം ഏ​​​റ്റ​​​വും വ​​​ലി​​​യ തു​​​ക ആ​​​ർ‌​​​എ​​​സ്‌​​​എ​​​സി​​​നു ല​​​ഭി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തെ​​​ത്ര​​​യെ​​​ന്ന് ആ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല.

ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള സ്വ​​​ത്തു​​​ക്ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ല​​​ക്ഷ്യ​​​മി​​​ടാ​​​നാ​​​ണു മോ​​​ദി ത​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. കാ​​​ര​​​ണം ഈ ​​​പ​​​ണം മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ർ‌​​​എ​​​സ്‌​​​എ​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up