Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Restrictions

Idukki

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​നു​ള്ള പ​ര​മാ​വ​ധി സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. എ​ല്‍ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ അ​ള​വ് കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളി​ല്‍ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ജ​ലം മാ​ത്ര​മാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജ​ല​നി​ര​പ്പി​നേ​ക്കാ​ള്‍ 20 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ട്. മ​ഴ​ക്കു​റ​വ് വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കും. മ​റ്റു സ്രോ​ത​സു​ക​ളി​ല്‍​നി​ന്നു വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണ്.
വെ​ദ്യു​തി നി​യ​ന്ത്ര​ണം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഓ​രോ ദി​വ​സ​ത്തെ​യും സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ​രി​ശോ​ധി​ക്കും. ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ഇ​ക്കാ​ര്യ​ത്തി​ല്‍ സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്രാ​യോ​ഗി​ക​ത, വ​നാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ള്‍ പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രാ​ന്‍​സ്മി​ഷ​ന്‍ ലൈ​നു​ക​ള്‍, ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍, സ​ബ്‌​സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up