Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praises The Dallas

America

ഡാ​​ളസ് മാ​ർ​ത്തോ​മ സ​മൂ​ഹ​ത്തെ പ്ര​ശം​സി​ച്ച് ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ

ഡാ​ള​സ്: ഡാ​ള​സ് മാ​ർ​ത്തോ​മ സ​മൂ​ഹ​ത്തി​ൻ്റെ ഐ​ക്യ​ത്തി​ലും സ്നേ​ഹ​ത്തി​ലും സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റെ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് തി​രു​മേ​നി. പ​തി​നെ​ട്ടാ​മ​ത് സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം കോ​ൺ​ഫ​റ​ൻ​സി​ൻ്റെ സ​മാ​പ​ന ദി​വ​സം ന​ട​ന്ന ആ​രാ​ധ​നാ​മ​ധ്യേ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തി​രു​മേ​നി.

ഡാ​ള​സ് മ​ണ്ണി​ൽ മാ​ർ​ത്തോ​മ സ​ഭ​യു​ടെ സാ​ന്നി​ധ്യം അ​മ്പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വേ​ള​യി​ൽ, ഓ​ഗ​സ്റ്റ് 23ന് ​ന​ട​ന്ന സം​യു​ക്ത വി​ശു​ദ്ധ കു​ർ​ബാ​ന സ​ഭ​യു​ടെ വ​ള​ർ​ച്ച​യു​ടെ​യും ആ​ത്മീ​യ ഉ​ണ​ർ​വിന്‍റെ​യും വി​ളം​ബ​ര​മാ​യി മാ​റി. ഡാ​ള​സ് സെ​ൻ്റ​ർ ’എ’​യി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളി​ൽ നി​ന്നും വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളാ​ണ് ഭ​ക്തി​സാ​ന്ദ്ര​മാ​യ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

ഡാ​ള​സി​ലെ വി​ശ്വാ​സി സ​മൂ​ഹം ഒ​രു മ​ന​സോ​ടെ ദൈ​വ​ത്തെ ആ​രാ​ധി​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്ന​ത്, പ്ര​ത്യേ​കി​ച്ച് ത​ൻ്റെ ജ​ന്മ​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഈ ​ദി​വ​സ​ങ്ങ​ളി​ൽ, ഭ​ദ്രാ​സ​നാ​ധി​പ​ൻ എ​ന്ന നി​ല​യി​ൽ ത​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ​തും അ​ർ​ത്ഥ​പൂ​ർ​ണവു​മാ​യ സ​മ്മാ​ന​മാ​ണെ​ന്ന് തി​രു​മേ​നി ത​ൻ്റെ സ​ന്ദേ​ശ​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യി പ​ങ്കു​വ​ച്ചു. നേ​തൃ​ത്വം ന​ൽ​കി​യ എ​ല്ലാ വി​കാ​രി​മാ​ർ​ക്കും ഇ​ട​വ​ക ചു​മ​ത​ല​ക്കാ​ർ​ക്കും തി​രു​മേ​നി പ്ര​ത്യേ​ക ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ആ​രാ​ധ​ന​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും സ​മ​ർ​പണ​വും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച അ​ൾ​ത്താ​ര ബാ​ല​ന്മാ​രു​ടെ (Altar Boys) ​സ​ജീ​വ സാ​ന്നി​ധ്യ​ത്തെ തി​രു​മേ​നി പ്ര​ശം​സി​ച്ചു. അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന പു​തു​ത​ല​മു​റ സ​ഭ​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്കും ശു​ശ്രൂ​ഷ​ക​ളി​ലേ​ക്കും ക​ട​ന്നു​വ​രു​ന്ന​ത് മാ​ർ​ത്തോ​മാ സ​ഭ​യു​ടെ ഭാ​വി​ക്ക് വ​ലി​യ പ്ര​ത്യാ​ശ പ​ക​രു​ന്ന​താ​ണെ​ന്ന് തി​രു​മേ​നി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രാ​ധ​ന​യ്ക്കു ശേ​ഷം ന​ട​ന്ന അ​ൾ​ത്താ​ര ബാ​ല​ന്മാ​രു​ടെ സം​ഗ​മം ത​ങ്ങ​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നുവെന്ന് പ​ങ്കെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡാ​ള​സ് മാ​ർ​ത്തോ​ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ന​ന്മ​ക​ളും പ്രാ​ർ​ഥന​ശം​സ​ക​ളും നേ​ർ​ന്ന തി​രു​മേ​നി, ഭ​ദ്രാ​സ​ന​ത്തി​ൻ്റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് സ​ന്ദേ​ശം ഉ​പ​സം​ഹ​രി​ച്ച​ത്.

Latest News

Corehub Up