Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PreliminaryInquiry

ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരേ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്. ​കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ.സി. ബിന്നിൽനിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്‍റെ ഭാ​ഗമായി ​ഗ്യാനേഷ് കുമാറിനെതിരേ വെളിപ്പെടുത്തൽ നടത്തിയ കരാറുകാരനായ സാജനിൽനിന്ന് ചൊവ്വാഴ്ച വിജിലൻസ് സംഘം മൊഴിയെടുക്കും.

​ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ബിൻ ജീവനൊടുക്കിയെന്നാണ് ആരോപണം.

ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയർന്നത്. ജീവനൊടുക്കിയ ലീയോട് ​ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചിരുന്നതായി പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Latest News

Corehub Up