Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premiums Must

Middle East and Gulf

നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​

റി​യാ​ദ്: പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ക്ഷേ​മ​വും സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​ർ അ​വ​രെ കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്നും നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ച്ച് പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും താ​ങ്ങാ​നാ​കു​ന്ന നി​ര​ക്ക് നി​ശ്ച​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി അ​വ​കാ​ശ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ലോ​ക കേ​ര​ള സ​ഭാം​ഗ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

നാ​ടിന്‍റെ​ സ​മ്പ​ദ്ഘ​ട​ന​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​സു​ര​ക്ഷ​യും കു​ടും​ബ​ങ്ങ​ളു​ടെ ക്ഷേ​മ​വും സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദേ​ശ​ത്ത് അ​ധ്വാ​നി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഉ​യ​ർ​ന്ന പ്രീ​മി​യം കാ​ര​ണം അ​പ്രാ​പ്യ​മാ​ക​രു​ത്.

പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യും കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ പ്രീ​മി​യം പു​ന​ർ​നി​ശ്ച​യി​ക്ക​ണം. പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ​വ​ർ ഏ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ചാ​ലി​യം ആ​മു​ഖം അ​വ​ത​രി​പ്പി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ലോ​ക കേ​ര​ള സ​ഭാം​ഗം ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ന്യൂ ​എ​യ്ജ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സാ​ലി, കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സീ​ബാ കൂ​വോ​ട്, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ, കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​തീ​ഷ് വ​ള​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ക്ടി​ങ് ട്ര​ഷ​റ​ർ സിം​നേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up