Kerala
തൃശൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർക്കാരിന്റെ അഭിപ്രായമനുസരിച്ചല്ല സുപ്രീംകോടതി വിധിപറയുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇടതുപക്ഷ പ്രവർത്തകയല്ല.
കലാപമോ തങ്ങൾക്കനുകൂല സാഹചര്യമോ ലക്ഷ്യമിട്ടു നിക്ഷിപ്ത താത്പര്യക്കാരാണ് ഹർജി നൽകിയത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണം. ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതു നിക്ഷിപ്ത താത്പര്യക്കാരാണ്.
നിഷ്കളങ്കരായ പലരും ഇതിൽ വീണുപോകുന്നു. കൂട്ടായി ഉരുത്തിരിയുന്ന അഭിപ്രായങ്ങളേ സർക്കാരിനു പറയാൻ കഴിയൂ. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു പ്രേംകുമാറിന് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. യുഡിഎഫ് തകർന്ന പാളയമാണ്.
പ്രസംഗപീഠത്തിനു പിന്നിൽ നടന്ന അടി നാം കണ്ടതാണ്. എത്ര ജീർണിച്ച സാംസ്കാരിക സാഹചര്യമാണ് അവർ ഉണ്ടാക്കുന്നത്. ജനപ്രതിനിധിക്കെതിരേ വരെ നിരവധി പരാതികൾ ഉയർന്നു. ഇവർക്കൊപ്പം പോകുന്നതാണോ നല്ലതെന്നു പ്രേംകുമാർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Movies
സർക്കാരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ നടൻ പ്രേംകുമാറിന്റെ പിന്തുണച്ച് സംവിധായകൻ വിനയൻ. ഒരു വാക്കു പോലും പറയാതെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയത് ശുദ്ധ നെറികേടായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടിൽ സത്യവും വസ്തുതയും ഉണ്ടെന്നും വിനയൻ കുറിച്ചു.
അതേസമയം പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
''നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു.
തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും.
പക്ഷേ, പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്.
"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ... പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല,’’ എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്. അതിൽ എല്ലാമുണ്ട്.
ഇതിഹാസങ്ങളേം കോട്ടിട്ട പൗരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം.
അതാണു ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേം കുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു''. വിനയൻ കുറിച്ചു.
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
കേരള സാഹിത്യഅക്കാദമി ചെയർമാനായ കവി സച്ചിദാനന്ദൻ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടും അദ്ദേഹത്തിന്റെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഇളക്കം തട്ടിയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രേംകുമാറിന്റെ പ്രസ്താവന.
പ്രേംകുമാറിന്റെ വാക്കുകൾ: ‘‘സിനിമാ അവാർഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും ഞാൻ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെ പുറത്താക്കുന്നു.
ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.
ഒരവസരത്തിൽ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ 'പ്രേംകുമാറിന്റെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീർത്തിക്കുകയുണ്ടായി. ആ എന്റെ പ്രവർത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീർത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസാരമായാണ് അലിഞ്ഞില്ലാതായത്.
ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കർമനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാൻ സന്ദേഹിയായി.
മാസങ്ങൾക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിൽ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന 'ആശാവർക്കർമാരായ സഹോദരിമാരെയും' നാം ഓർക്കേണ്ടതല്ലേയെന്ന' തീർത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.
ചെയർമാൻ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.’’
Kerala
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി പ്രേംകുമാർ ചർച്ച നടത്തി.
പാർട്ടിയിലെത്തിയാൽ മികച്ച പരിഗണന നൽകുമെന്ന് പ്രേംകുമാറിന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി. തിങ്കളാഴ്ച കൂടുതൽ കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. താൻ കോളജിൽ പഠിച്ചപ്പോൾ കെഎസ്യുക്കാരനായിരുന്നു.
തന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ സര്ക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രേംകുമാര് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പ്രേംകുമാറിനെ ബന്ധപ്പെട്ടത്.
യാത്രയയപ്പിനുള്ള സമയം പോലും നല്കാതെയാണ് തന്നെ സ്ഥാനത്തു നിന്ന് നീക്കിയത്. സര്ക്കാരിനെ വിമര്ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കാക്കത്തത് ഇരട്ട നീതിയാണെന്നും പ്രേംകുമാര് പറഞ്ഞിരുന്നു.
സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പോറ്റി അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ പ്രേംകുമാർ അതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സർക്കാരിനെതിരെ കഴിഞ്ഞ ദിവസം പ്രേം കുമാർ തുറന്നടിച്ചിരുന്നു. സച്ചിദാനന്ദനെതിരെ നടപടിയെടുക്കാത്ത സർക്കാർ തനിക്കെതിരെ ഏകപക്ഷീയമായ നടപടിയെടുത്തുവെന്നായിരുന്നു പ്രേംകുമാറിന്റെ വിമർശനം. തുടര്ഭരണം പാടില്ലെന്ന് പറഞ്ഞ് സര്ക്കാരിനെ വിമര്ശിച്ച കെ.സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ പ്രേംകുമാർ ചോദ്യം ചെയ്തിരുന്നു.
തന്നോട് സര്ക്കാര് കാണിച്ചത് നീതിനിഷേധമാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സർക്കാർ മാന്യത കാണിച്ചില്ല. യാത്രയയപ്പ് നൽകാൻ പോലും തയാറായില്ലെന്നും എന്തിനാണ് പുറത്താക്കിയതെന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും പ്രേംകുമാർ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിക്രമമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാലാണ് പുതിയ സമിതിയെ നിയോഗിച്ചത്. പ്രേംകുമാറിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ഒരു സമിതിക്ക് പകരം മറ്റൊരു സമിതി വരുന്നത് ഭരണപരമായ പ്രക്രിയയാണ്.
പദവി ഒഴിയുന്നത് സംബന്ധിച്ച് ആശയവിനിമയത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. പ്രേംകുമാറിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. പ്രവർത്തനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പറഞ്ഞു വിട്ടതിൽ പ്രേംകുമാർ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യപ്പെട്ട് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. അതീജീവിതയും മഞ്ജുവാര്യരും കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപും പറഞ്ഞത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്. അതു കൃത്യമായി കണ്ടെത്തേണ്ടത് ആവശ്യമാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു. അവർ മൂന്നു പേരും മാത്രമല്ല കേസിലെ ഒന്നാം പ്രതിയും ഇതൊരു ക്വട്ടേഷനാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ക്വട്ടേഷനാണെങ്കിൽ അതിലൊരു ഗൂഢാലോചനയുണ്ടാകുമല്ലോ.
പൊതുസമൂഹവും കേസിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. അപ്പോൾ അത് തീർച്ചയായും അന്വേഷിക്കണം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കുകയേയുള്ളൂവെന്നും പ്രേംകുമാർ പറഞ്ഞു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില് നടന്ന ചര്ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില് പരിപൂര്ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര് അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Kerala
തൃശൂർ: ആശാസമരത്തെ പിന്തുണച്ചതിന്റെ പേരിൽ നടൻ പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ലെന്നു മന്ത്രി സജി ചെറിയാൻ.
മൂന്നു വർഷം അദ്ദേഹം വൈസ് ചെയർമാനും രണ്ടു വർഷം ചെയർമാനുമായി. അതു ചെറിയ കാര്യമല്ല. കാലാവധി തീർന്നപ്പോഴാണ് ഭാരവാഹികളെ മാറ്റിയത്. ആശാ സമരത്തെക്കുറിച്ചു സംസാരിച്ചതു ഞാൻ അറിഞ്ഞിട്ടില്ല. ആശമാർക്ക് ആയിരം രൂപ കൂട്ടിക്കൊടുത്തിട്ടുണ്ട്. അനിഷ്ടമുണ്ടെങ്കിൽ അതിന്റെ കാര്യമില്ലല്ലോ?
‘ക്രിസ്റ്റൽ ക്ലിയർ ഇടതുപക്ഷക്കാരനാണ്’ പ്രേംകുമാർ. ഇന്നുവരെ ഇടതുവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. മികച്ച രീതിയിൽ പ്രവർത്തിച്ചു. സ്നേഹിച്ചാണ് കൂടെനിർത്തിയത്. അദ്ദേഹത്തിനെന്തെങ്കിലും പ്രയാസമുണ്ടെന്നു തോന്നുന്നില്ല.
സാംസ്കാരിക വകുപ്പിന്റെ കാലാവധി ഇനി ആറു മാസംമാത്രമാണ്. രണ്ടു മാസം പഞ്ചായത്തു തെരഞ്ഞെടുപ്പും രണ്ടു മാസം നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഇതിനിടെ പ്രേംകുമാറിനെ കൂടുതൽ പരിഗണിക്കുന്നതെങ്ങനെ? അദ്ദേഹത്തേക്കാൾ മികച്ചയാളുകൾ ഇല്ലാഞ്ഞിട്ടല്ല പരിഗണന നൽകിയത്. അദ്ദേഹം ഞങ്ങൾക്കൊപ്പം സഞ്ചരിച്ചു. ഇപ്പോഴും സഞ്ചരിക്കുന്നു.
കാലാവധി കഴിഞ്ഞപ്പോൾ പുതിയ സംഘത്തെ ചുമതലപ്പെടുത്തി. അവർ മോശക്കാരല്ലെന്നു മാധ്യമങ്ങളും പറയുന്നു. പിന്നെന്താണു പ്രശ്നമെന്നും സജി ചെറിയാൻ ചോദിച്ചു.
Movies
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തർക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാൻ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു.
പ്രേംകുമാറിന് അർഹമായ പരിഗണനയാണ് സർക്കാർ നൽകിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാർ എല്ലായ്പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.
ആശ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഇന്നലെ പ്രേംകുമാർ പ്രകടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
തർക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാൻ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രേംകുമാറിന് അർഹമായ പരിഗണനയാണ് സർക്കാർ നൽകിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാർ എല്ലായ്പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.
ആശ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഞായറാഴ്ച പ്രേംകുമാർ പ്രകടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ടെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ.
റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്റെ സാന്നിധ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വലിയ വിഷമമുണ്ട്. ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചില്ല. തന്നെ മാറ്റിയതും പുതിയ ആളെ നിയോഗിച്ചതും അറിഞ്ഞില്ല. എന്നെ നിയോഗിച്ചത് സർക്കാരാണ്. എന്റെ ചുമതല കൃത്യമായും സുതാര്യമായും ജനകീയമായും സത്യസന്ധതയോടും ആത്മാർഥതയോടും കൂടിയാണ് ചെയ്തത്- പ്രേംകുമാർ പറഞ്ഞു.
അതേസമയം, നിലമ്പൂര് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്താതിരുന്നതും ആശ സമരത്തിന് അനുകൂലമായി പ്രതികരിച്ചതുമാണ് പ്രേംകുമാറിന്റെ സ്ഥാനംചലിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ചോദ്യങ്ങളോട് പ്രേംകുമാർ പ്രതികരിച്ചില്ല.
Movies
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഓസ്കര് അവാര്ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല് പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്പേഴ്സണ്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ തുടര്ന്നുണ്ടായ വിവാദങ്ങള്ക്ക് പിന്നാലെ സംവിധായകന് രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്മാന് ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്മാന്റെ താത്കാലിക ചുമതല നല്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഓസ്കര് അവാര്ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല് പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്പേഴ്സണ്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ തുടര്ന്നുണ്ടായ വിവാദങ്ങള്ക്ക് പിന്നാലെ സംവിധായകന് രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്മാന് ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്മാന്റെ താത്കാലിക ചുമതല നല്കുകയായിരുന്നു.