Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prepaidbills

ഡാ​റ്റ വേ​ണ്ട, കോ​ളിം​ഗ് മാ​ത്രം മ​തി​യോ? റീ​ച്ചാ​ർ​ജ് നി​ര​ക്കു​ക​ൾ കു​റ​യും; പു​തി​യ ട്രാ​യ് നി​യ​മ​ങ്ങ​ൾ അ​റി​യാം

മൊ​ബൈ​ൽ ഡാ​റ്റ ഉ​പ​യോ​ഗി​ക്കാ​തെ കോ​ളിം​ഗി​നും എ​സ്എം​എ​സി​നും മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ നി​യ​മ​ങ്ങ​ളു​മാ​യി ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്).

ഡാ​റ്റ പാ​യ്ക്കു​ക​ൾ നി​ർ​ബ​ന്ധ​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​ത്ത കോ​ളിം​ഗ് വൗ​ച്ച​റു​ക​ൾ ന​ൽ​കാ​ൻ ജി​യോ, എ​യ​ർ​ടെ​ൽ, വി ​തു​ട​ങ്ങി​യ ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക് ട്രാ​യ് നി​ർ​ദേശം ന​ൽ​കി.

ട്രാ​യ് ത​യാ​റാ​ക്കി​യ 'ടെ​ലി​കോം ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ (പ​തി​മൂ​ന്നാം ഭേ​ദ​ഗ​തി) റ​ഗു​ലേ​ഷ​ൻ​സ് 2026' മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട 5 പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ താ​ഴെ ന​ൽ​കു​ന്നു:

* ഡാ​റ്റ​യി​ല്ലാ​ത്ത കോ​ളിം​ഗ്-​എ​സ്എം​എ​സ് പ്ലാ​നു​ക​ൾ നി​ർ​ബ​ന്ധം: ഇ​നി​മു​ത​ൽ ടെ​ലി​കോം ക​മ്പ​നി​ക​ൾ മൊ​ബൈ​ൽ ഡാ​റ്റ ഉ​ൾ​പ്പെ​ടാ​ത്ത വോ​യ്‌​സ് കോ​ളും എ​സ്എം​എ​സും മാ​ത്ര​മു​ള്ള സ്പെ​ഷ്യ​ൽ താ​രീ​ഫ് വൗ​ച്ച​റു​ക​ൾ ല​ഭ്യ​മാ​ക്ക​ണം. നി​ല​വി​ലു​ള്ള 28 ദി​വ​സ​ത്തെ അ​റ്റാ​ച്ച്ഡ് ഡാ​റ്റ പ്ലാ​നു​ക​ൾ​ക്ക് സ​മാ​ന​മാ​യ വാ​ലി​ഡി​റ്റി​യി​ൽ ഡാ​റ്റ​യി​ല്ലാ​ത്ത പ്ലാ​നു​ക​ളും ന​ൽ​കേ​ണ്ടി വ​രും.

* റീ​ച്ചാ​ർ​ജ് നി​ര​ക്കു​ക​ളി​ൽ കു​റ​വു​ണ്ടാ​കും: ഡാ​റ്റ ഉ​ൾ​പ്പെ​ടു​ന്ന സാ​ധാ​ര​ണ പ്ലാ​നു​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രി​ക്ക​ണം കോ​ളിം​ഗ് മാ​ത്ര​മു​ള്ള പ്ലാ​നു​ക​ൾ ന​ൽ​കേ​ണ്ട​ത് എ​ന്ന് ട്രാ​യ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ത്ര ശ​ത​മാ​നം തു​ക കു​റ​യ്ക്ക​ണം എ​ന്ന​തി​ൽ കൃ​ത്യ​മാ​യ തു​ക നി​ർ​ണയി​ച്ചി​ട്ടി​ല്ല, ഇ​ത് ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി​രി​ക്കും.

* എ​ല്ലാ മാ​സ​വും ഒ​രേ തീ​യ​തി​യി​ൽ പു​തു​ക്കാ​വു​ന്ന പ്ലാ​ൻ: മാ​സം തോ​റും ഒ​രേ തിയ​തി​യി​ൽ റീ​ച്ചാ​ർ​ജ് പു​തു​ക്കാ​വു​ന്ന (Same-date Renewal) കു​റ​ഞ്ഞ​ത് ഒ​രു വോ​യ്‌​സ്-​എ​സ്എം​എ​സ് പ്ലാ​നെ​ങ്കി​ലും ക​മ്പ​നി​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, മാ​സം 10-ാം തീ​യ​തി​യാ​ണ് റീ​ച്ചാ​ർ​ജ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​ടു​ത്ത മാ​സ​വും 10-ാം തീ​യ​തി ത​ന്നെ പ്ലാ​ൻ പു​തു​ക്ക​പ്പെ​ടും (28 ദി​വ​സ​ത്തെ കാ​ലാ​വ​ധി​ക്ക് പ​ക​രം ക​ല​ണ്ട​ർ മാ​സം ല​ഭി​ക്കും).

*കൂ​ടു​ത​ൽ വാ​ലി​ഡി​റ്റി​യു​ള്ള പ്ലാ​നു​ക​ൾ: ഹ്ര​സ്വ​കാ​ല പ്ലാ​നു​ക​ൾ​ക്ക് പു​റ​മെ, കൂ​ടു​ത​ൽ ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യു​ള്ള (Long-validity) ഡാ​റ്റ​യി​ല്ലാ​ത്ത റീ​ച്ചാ​ർ​ജ് പ്ലാ​നു​ക​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ ന​ൽ​ക​ണം. ഇ​ത് കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഫീ​ച്ച​ർ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും.‌

ഒ​ക്ടോ​ബ​ർ മു​ത​ൽ ബി​ല്ലു​ക​ൾ കു​റ​യു​മോ?

2026 സെ​പ്റ്റം​ബ​ർ 22നാ​ണ് ട്രാ​യ് ഈ ​ഭേ​ദ​ഗ​തി ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 30 ദി​വ​സ​ത്തി​ന​കം (ഒ​ക്ടോ​ബ​റോ​ടെ) നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടെ ജി​യോ, എ​യ​ർ​ടെ​ൽ, വി ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള കോ​ളിം​ഗ് പ്ലാ​നു​ക​ളി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ക്കും.

Latest News

Corehub Up