District News
തൊടുപുഴ: പുതിയ അധ്യയന വര്ഷത്തെ വരവേല്ക്കാന് ഒരുക്കങ്ങള് തകൃതിയായി. സ്കൂള് തലം മുതല് വര്ണാഭമായ രീതിയില് പ്രവേശനോത്സവം സംഘടിപ്പിക്കും. പ്രവേശനോത്സവം ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അധ്യാപകരും രക്ഷിതാക്കളും സ്കൂള് അധികൃതരും.
പുതിയ അധ്യയന വര്ഷത്തില് സ്കൂളിലെത്തുന്ന എല്ലാ കുട്ടികള്ക്കും മധുരവും സമ്മാനങ്ങളും നല്കി വിപുലമായ രീതിയിലായിരിക്കും ഇത്തവണത്തെ പ്രവേശനോത്സവം സംഘടിപ്പിക്കുക. വിദ്യാലയമുറ്റത്തേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടികളുടെ മനസ്സിലെ ഭയമകറ്റി അവരെ സന്തോഷത്തോടെ വരവേല്ക്കാന് ആകര്ഷകമായ അലങ്കാരങ്ങളാണ് ഒരുക്കുന്നത്.
വര്ണക്കടലാസുകളില് തീര്ത്ത അക്ഷരങ്ങളും പൂക്കളും ചിത്രശലഭങ്ങളുമൊക്കെയായി ക്ലാസ് മുറികള് ഇതിനകം തന്നെ കുട്ടികളെ ആകര്ഷിക്കും വിധം മനോഹരമാക്കി.
Kerala
കോട്ടയം: ദീപികയുടെ ഒരു വര്ഷം നീണ്ടുനില്ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനുള്ള ഒരുക്കം ദ്രുതഗതിയിൽ. ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം മാമ്മന് മാപ്പിള ഹാളില് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്. കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മന്ത്രി മോന്സ് ജോസഫ്, കെ. ഫ്രാന്സിസ് ജോര്ജ് എംപി, പശ്ചിമബംഗാള് മുന് ഗവര്ണര് ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ട്, ചീഫ് എഡിറ്റര് ഫാ.ഡോ. ജോര്ജ് കുടിലില് എന്നിവര് പങ്കെടുക്കും.
ഇന്നലെ കളക്ടറേറ്റില് ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദിന്റെ അധ്യക്ഷതയില് പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും യോഗം ചേര്ന്ന് ഒരുക്കങ്ങള് വിലയിരുത്തി. സമ്മേളനം നടക്കുന്ന മാമ്മന് മാപ്പിള ഹാള് മോടി കൂട്ടുന്ന ജോലികള് നഗരസഭയുടെ ആഭിമുഖ്യത്തില് പുരോഗമിക്കുകയാണ്.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില് വന്നിറങ്ങുന്ന കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണ ജോലികള് അവസാനഘട്ടത്തിലാണ്. ഹെലിപാഡിനു സമീപത്തേക്ക് വാഹനം എത്തുന്നതിനുള്ള വഴി ടാര് ചെയ്യുന്ന ജോലികൾ പൂര്ത്തിയായി.
മഴക്കാലമായതിനാല് ചെളിയും മറ്റും ഉണ്ടാകാന് സാധ്യതയുള്ളതിനാലാണ് ടാര് ചെയ്ത പുതിയ വഴി നിര്മിക്കുന്നത്. ഹെലിപാഡിനു ചുറ്റുമുള്ള പുല്ലും ഹെലികോപ്റ്റര് പറന്നിറങ്ങുന്നതിനു തടസമായിട്ടുള്ള മരച്ചില്ലകളും വെട്ടിമാറ്റി. ഹെലിപാഡിലും ഗ്രൗണ്ടിലുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.
പോലീസ് പരേഡ് ഗ്രൗണ്ടില് വന്നിറങ്ങുന്ന ഉപരാഷ്ട്രപതി റോഡ് മാര്ഗം സമ്മേളനനഗരിയായ മാമ്മന് മാപ്പിള ഹാളിലെത്തും. വാഹനവ്യൂഹം കടന്നുപോകുമ്പോള് മറ്റൊരു വാഹനവും റോഡില് അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില് ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.
ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദ്, സ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില് സുരക്ഷാ ക്രമീകരണങ്ങള് നടത്തിവരുന്നു. സന്ദര്ശനത്തിന്റെ ഭാഗമായുള്ള പോലീസിന്റെ ട്രയല് റണ് 30ന് ഉച്ചയ്ക്ക് നടക്കും.
National
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
സംയോജിത രോഗനിരീക്ഷണ പ്രോഗ്രാമിനു കീഴിൽ (ഐഡിഎസ്പി) അസാധാരണമായ പനികളുടെ ക്ലസ്റ്ററിനെയും എബോള രോഗവുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങളെയും, പ്രത്യേകിച്ച് ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ സമീപകാലത്തു യാത്ര ചെയ്തവരിൽ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
എബോള സംശയിക്കുന്ന കേസുകളിൽ രോഗനിരീക്ഷണവും സാന്പിൾ ശേഖരണവും റഫറൽ സംവിധാനവും ഉൾപ്പെടെ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമവും (എസ്ഒപി) കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗബാധിതരെ പ്രത്യേകം മാറ്റുന്നതിനുള്ള സംവിധാനങ്ങളും രോഗബാധ പകരുന്നത് തടയാൻ ലക്ഷ്യം വച്ചുകൊണ്ട് പ്രത്യേക ആംബുലൻസുകളും തയാറാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശമുണ്ട്.
എബോള ബാധിത രാജ്യങ്ങളിൽനിന്നു എത്തുന്നവരെയും അതുവഴി സഞ്ചരിക്കുന്നവരെയും വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസും (സിജിഎച്ച്എസ്) കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
NRI
ഹെറിഫോഡ്: ക്രിസ്തു ദേവന്റെ ഉയിർപ്പ് പെരുന്നാളിന്റെ ഭാഗമായി ഹെറിഫോഡിലെ അപ്പോസ്ത്തോലിക സഭകളുടെ നേതൃത്വത്തിൽ ഹെറിഫോഡ് ക്രിസ്ത്യൻ ലൈഫ് സെന്ററിൽ വച്ച് ഏപ്രിൽ 18 ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മൂന്നു മുതൽ നടത്തപ്പെടുന്ന ഹെറിഫോഡ് കെസിഇഎഫ് ഈസ്റ്റർ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പരിപാടിയ്ക്ക് വിവിധ അപ്പോസ്ത്തോലികസഭകളിൽ നിന്നുള്ള വിശ്വാസികളും, വൈദീകരും നേതൃത്വം കൊടുക്കും. കെസിഇഎഫ് ഔദ്യോഗിക ഉദ്ഘാടനം, പൊതു സമ്മേളനം, വിവിധ കലാ പരിപാടികൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിയ്ക്കൽ, ഭക്തിഗാന സുധ തുടങ്ങി നിറമുള്ള ഒരു സന്ധ്യയാണ് ഒരുക്കിയിരിയ്ക്കുന്നത്.
പ്രവേശനം സൗജന്യമായിരിയ്ക്കും. ആദ്യമെത്തുന്ന 50വാഹനങ്ങൾക്ക് ഫ്രീ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പിന്നീടെത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ തൊട്ടടുത്തുള്ള പാർക്കിങ്ങും ഉപയോഗിയ്ക്കാവുന്നതാണ്.
രുചി വിഭവങ്ങൾ ഒരുക്കി യുകെ യിലെ പ്രശസ്തരായ മാജിക് സ്പൂണിന്റെ ഫുഡ് സ്റ്റാളും പ്രവർത്തിയ്ക്കുന്നുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുവാനും, വീക്ഷിയ്ക്കുവാനും, ഈസ്റ്റർ സ്നേഹം പങ്കുവയ്ക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ വർത്താ സമ്മേളനത്തിൽ അറിയിച്ചു.
National
ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
തുടർച്ചയായി ഒരു പോസ്റ്റിൽ മൂന്ന് വർഷം തികച്ചവരെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒ എന്നിവർക്കും റേഞ്ച് എഡിജിപി മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണ്.
കേരളം കൂടാതെ അസം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് മോയ് 23 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി.
Kerala
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ശിവപ്രസാദ് (62) ആണ് മരിച്ചത്.
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ശിവപ്രസാദ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: ശബരിമലയില് ഇന്ന് മകരവിളക്ക് മഹോത്സവം. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.
രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടില്ല. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.
മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്.
മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ. ജയകുമാര് പറഞ്ഞു. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര് തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി തീര്ഥാടകര് എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന് പോലീസ് സര്വസജ്ജമാണ്.
തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്ശിക്കുന്നതിന് കര്ശന നിയന്ത്രണമാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില് പാസ് നല്കിയവര്ക്ക് മാത്രമേ ഈ സ്ഥലങ്ങളില് നില്ക്കാന് കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്ക്ക് കൈമാറാന് കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്പ്പെുത്തിയിരിക്കുന്നത്.
മകരജ്യോതി ദര്ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന് തീര്ഥാടകര് തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല് കെഎസ്ആര്ടിസി ബസുകള് പമ്പയില് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
മുന്വര്ഷങ്ങളില് ഭക്തര്ക്ക് തങ്ങാന് മുറി ലഭിക്കാത്ത പ്രശ്നമുണ്ടായിരുന്നു. ഈ വര്ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്ലൈന് സംവിധാനം ഏര്പ്പെടുത്തി. ഭക്തരെ ഒരു തരത്തിലുമുള്ള ചൂഷണത്തിന് വിധേയമാക്കുന്ന സാഹചര്യവും ശബരിമലയില് ഉണ്ടാകില്ല.
അടുത്ത ശബരിമല തീര്ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്ത്ത് ഫെബ്രുവരി ആറിന് യോഗം ചേരുമെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് അറിയിച്ചു.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ബിഹാറിൽ വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ.
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.