Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Press Conference

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന ഹാ​ളി​ൽ കാ​മ​റ; വി​വാ​ദമായതോടെ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഹാ​ളി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ നി​രീ​ക്ഷി​ക്കാ​ൻ പി​ആ​ർ​ഡി കാ​മ​റ സ്ഥാ​പി​ച്ചെ​ന്ന പേ​രി​ൽ വി​വാ​ദം. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു മു​മ്പു​ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത ടി​വി ചാ​ന​ലു​ക​ളി​ൽ വ​ന്ന​തി​നെതു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​മ​റ മാ​റ്റി.

എ​ന്നാ​ൽ, സി​പി​എം സം​സ്ഥാ​ന സ​മി​തി ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​ർ മാ​തൃ​ക​യി​ൽ ചോ​ദ്യം ചോ​ദി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി തി​രി​ച്ച​റി​യാ​ൻ ക​ഴി​യും​വി​ധം സെ​ക്ര​ട്ടേ​റി​യ​റ്റ് നോ​ർ​ത്ത് ബ്ലോ​ക്കി​ലെ താ​ഴ​ത്തെ നി​ല​യി​ലെ പ​ത്ര​സ​മ്മേ​ള​ന ഹാ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

National

വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​പേ​ക്ഷി​ച്ച് കെ. ​സു​ധാ​ക​ര​ൻ, ഉ​ട​ൻ കേ​ര​ള​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ സീ​റ്റ് ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യ്ക്ക് പി​ന്നാ​ലെ വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​പേ​ക്ഷി​ച്ച് കെ. ​സു​ധാ​ക​ര​ൻ. ഡ​ൽ​ഹി​യി​ലു​ള്ള സു​ധാ​ക​ര​ൻ ഉ​ട​ൻ​ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന സു​ധാ​ക​ര​ന് അ​നു​യാ​യി​ക​ൾ വ​ലി​യ സ്വീ​ക​ര​ണ​മൊ​രു​ക്കും. വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ൻ റോ​ഡ് ഷോ ​ന​ട​ത്തും.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും എ.​കെ. ആ​ന്‍റ​ണി​യു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി ക​ണ്ണൂ​രി​ൽ കെ.​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ച​ത്.

Kerala

അഭ്യൂഹങ്ങള്‍ക്ക് വിരാമം: ജി. സുധാകരന്‍റെ വാർത്താസമ്മേളനം വ്യാഴാഴ്ച

ആലപ്പുഴ: സിപിഎം വിടുന്നുവെന്ന സൂചന നല്‍കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ജി. സുധാകരന് തെരഞ്ഞടുപ്പില്‍ എന്തെങ്കിലും പരിഗണന നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്ന വീഡിയോയും പങ്കുവച്ചാണ് ഫേസ്ബുക്കില്‍ തന്‍റെ വിഷമങ്ങള്‍ ജി. സുധാകരന്‍ കുറിച്ചത്.

എന്നാല്‍ മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും സ്വതന്ത്രനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യതയെന്നും ജി. സുധാകരനോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ജി. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അദ്ദേഹത്തെ കാണാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

തനിക്കു പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുധാകരന്‍ ആര്‍. നാസറിനെ അറിയിച്ചിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും സുധാകരന്‍ തയാറായിരുന്നില്ല.

അതിനിടെ ജി. സുധാകരനോട് പാര്‍ട്ടി കാണിച്ച നടപടി ശരിയായില്ലെന്നു പറഞ്ഞ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ലിജു രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്‍റെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.

Kerala

വാ​ർ​ത്താ സ​മ്മേ​ള​നം റ​ദ്ദാ​ക്കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

 

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം റ​ദ്ദാ​ക്കി. അ​വ​സാ​ന നി​മി​ഷ​മാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ നി​ന്ന് രാ​ഹു​ല്‍ പി​ന്മാ​റി​യ​ത്. എ​ന്തു​കൊ​ണ്ടാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​തെ​ന്ന് സം​ബ​ന്ധി​ച്ച് കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ട​താ​യാ​ണ് വി​വ​രം. ഇ​തു​വ​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​യി​രു​ന്നു വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്താ​ൻ രാ​ഹു​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം രാ​ഹു​ലി​നു മു​ന്നി​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ സ​മ്മ​ർ​ദ​മേ​റു​ന്ന​താ​യാ​ണ് വി​വ​രം. രാ​ജി ആ​ലോ​ച​ന​യി​ലേ ഇ​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​തി​ക​ര​ണം.

Latest News

Corehub Up