Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prethi

Wayanad

പോ​ക്സോ; പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

തി​രു​നെ​ല്ലി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ത​ട​വും പി​ഴ​യും.

കാ​ട്ടി​ക്കു​ളം ഓ​ളി​യോ​ട് കു​രി​ശു​പ​റ​ന്പി​ൽ പി.​കെ. ഏ​ലി​യാ​സ് (62)നെ​യാ​ണ് മൂ​ന്ന് വ​ർ​ഷം ത​ട​വി​നും 25,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും വി​ധി​ച്ച​ത്. ക​ൽ​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ. ​കൃ​ഷ്ണ കു​മാ​റാ​ണ് ശി​ക്ഷി​ച്ച​ത്.

2023 ഡി​സം​ബ​റി​ൽ ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​യി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ തി​രു​നെ​ല്ലി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ലാ​ൽ സി. ​ബേ​ബി​യാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജി. ​ബ​ബി​ത ഹാ​ജ​രാ​യി.

 

Latest News

Corehub Up