Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prevent Bill

ബില്‍ പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തുവില കൊടുത്തും പോരാടും: കെ.സി. വേണുഗോപാല്‍

കു​​​റ്റ്യാ​​​ടി: എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ബി​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​ര്‍ ഇ​​​ല്ലാ​​​ത്ത സ​​​മ​​​യം നോ​​​ക്കി​​​യാ​​​ണെ​​​ന്നും ബി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ പാ​​​സാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷം എ​​​ന്തു​​​വി​​​ല കൊ​​​ടു​​​ത്തും പോ​​​രാ​​​ടു​​​മെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി. കു​​​റ്റ്യാ​​​ടി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ള്‍ക്ക് സ്വാ​​​ധീ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ തി​​​ര​​​ക്കി​​​ട്ട് പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ല്‍ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​മു​​​ണ്ട്.

ബം​​​ഗാ​​​ള്‍, കേ​​​ര​​​ളം, ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​സാം തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ കു​​​റെ​​​യേ​​​റെ എം​​​പി​​​മാ​​​ര്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ തി​​​ര​​​ക്കി​​​ലാ​​​ണ്. ഈ ​​​സ​​​മ​​​യ​​​ത്ത് പാ​​​ര്‍ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ത​​​ന്നെ ന​​​ട​​​ത്താ​​​ന്‍ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്. എ​​​ന്നി​​​ട്ടും സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് തി​​​ര​​​ക്കി​​​ട്ട് ഈ ​​​ബി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ ഉ​​​ള്‍പ്പെ​​​ടെ മ​​​നു​​​ഷ്യ​​​സ്‌​​​നേ​​​ഹി​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന ജീ​​​വ​​​കാ​​​രു​​​ണ്യ സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ ത​​​ട​​​യാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ബി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ പാ​​​സാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷം എ​​​ന്തു വി​​​ല കൊ​​​ടു​​​ത്തും ശ്ര​​​മി​​​ക്കും. അ​​​ത​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ണ്ടാ​​​കേ​​​ണ്ട എം​​​പി​​​മാ​​​ര്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​രെ​​​യെ​​​ല്ലാം കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം ഡ​​​ല്‍ഹി​​​യി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബി​​​ല്ലി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ വ​​​ഖ​​​ഫ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ത​​​ന്നെ ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ പി​​​ന്നി​​​ലെ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ത്തെ​​​പ്പ​​​റ്റി താ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ചി​​​രു​​​ന്നു. വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ഇ​​​ന്ന് മു​​​സ്‌​​​ലിം​​​ക​​​ളു​​​ടെ സ്വ​​​ത്ത് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ര്‍ നാ​​​ളെ ക്രൈ​​​സ്ത​​​വ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ന്ന് താ​​​ന്‍ പാ​​​ര്‍ലി​​​മെ​​​ന്‍റി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ച​​​ത്. ഇ​​​പ്പോ​​​ള്‍ അ​​​ത് അ​​​ക്ഷ​​​രം പ്ര​​​തി ശ​​​രി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ത്മാ​​​ര്‍ഥ​​​മാ​​​യി മ​​​നു​​​ഷ്യ​​​സ്‌​​​നേ​​​ഹ​​​ത്തി​​​ലൂ​​​ന്നി സ​​​ന്ന​​​ദ്ധ സേ​​​വ​​​നം ന​​​ട​​​ത്തു​​​ന്ന ഒ​​​ട്ടേ​​​റെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ണ്ട്. ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ള്‍ അ​​​തി​​​ല്‍ വ​​​ലി​​​യ പ​​​ങ്കാ​​​ണ് വ​​​ഹി​​​ക്കു​​​ന്ന​​​ത്. വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന ഉ​​​ള്‍പ്പെ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തു​​​ന്ന വ​​​ലി​​​യ വ​​​ലി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും നാ​​​ട്ടി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍ക്കു​​​വേ​​​ണ്ടി തു​​​റ​​​ന്നു കൊ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​ര്‍ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

അ​​​ത്ത​​​രം പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കെ​​​ല്ലാം ക​​​ടി​​​ഞ്ഞാ​​​ണി​​​ടാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​ര്‍ ഇ​​​പ്പോ​​​ള്‍ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​ത്. പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ ബി​​​സി​​​ന​​​സ് അ​​​ഡ്‌​​​വൈ​​​സ​​​റി ക​​​മ്മി​​​റ്റി​​​യി​​​ല്‍ ച​​​ര്‍ച്ച ചെ​​​യ്യു​​​ക​​​യോ മ​​​റ്റു രാ​​​ഷ്‌​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​തെ​​​യാ​​​ണ് ബി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up