Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price For Paddy

Palakkad

നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല 35 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ക്കണം: കെഎ​സ്എ​സ്കെ

കൊ​ല്ല​ങ്കോ​ട്: ഒ​ന്നാം​വി​ള നെ​ല്ല് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി സ​പ്ളൈ കോ ​നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കു​ന്ന​ത് മി​ല്ലു​കാ​ർ​ക്ക് ക​ർ​ഷ​ക​രി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് നെ​ല്ല് വാ​ങ്ങു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ക്കു​ന്ന​തി​നാ​ണെ​ന്ന് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി കേരള ആ​രോ​പി​ച്ചു. നെ​ല്ല് സം​ഭ​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്. നെ​ല്ല് സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത ക​ർ​ഷ​ക​ർ കു​റ​ഞ്ഞ വി​ല​യ്ക്ക് നെ​ല്ല് പു​റം​വി​പ​ണി​യി​ൽ വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്.

സ​പ്ളൈ​കോ നെ​ല്ല് സം​ഭ​ര​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്ത​ണം. കാ​ലാ​വ​സ്ഥ മു​ത​ലെ​ടു​ത്ത് ക​ർ​ഷ​ക​രി​ൽ നി​ന്ന് തൂ​ക്ക​ത്തി​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന മി​ല്ലു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പി​ആ​ർ​എ​സ് ല​ഭി​ക്കു​ന്ന​തി​ന്നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം.മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റി​ച്ച ഇ​ൻ​സെ​ന്‍റീ​വ് തു​ക മു​ഴു​വ​ൻ പു​നഃ​സ്ഥാ​പി​ച്ച് ഒ​ന്നാം വി​ള​യ്ക്കു​ള്ള സം​ഭ​ര​ണ​വി​ല ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണം. രാ​സ​വ​ളം, കീ​ട​നാ​ശി​നി. ഡീ​സ​ൽ പെ​ട്രോ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ല വ​ർ​ധ​ന​വു​ക​ണ​ക്കി​ലെ​ടു​ത്ത് നെ​ല്ലി​ന്‍റെ താ​ങ്ങു വി​ല 35 രൂ​പ​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​യ​ർ​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up