Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Increase

ഏ​വി​യേ​ഷ​ൻ ഫ്യു​വ​ലി​ന് വി​ല ഉ‍​യ​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി; ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. ഇ​ന്ധ​ന വി​ല​യി​ലെ വ​ർ​ധ​ന​വ് മൂ​ല​മാ​ണി​തെ​ന്നും റാം ​മോ​ഹ​ൻ നാ​യി​ഡു പ​റ​ഞ്ഞു.

ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഇ​ന്ധ​നം അ​ഥ​വാ എ​ടി​എ​ഫി​ന്‍റെ വി​ല എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി​യാ​ണ് നി​ശ്ച​യി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ലെ വ​ർ​ധ​ന​വ് എ​ടി​എ​ഫി​ന്‍റെ വി​ല​യി​ലും പ്ര​തി​ഫ​ലി​ക്കും.

ഇ​തോ​ടെ ഏ​പ്രി​ൽ ഒ​ന്നി​ന് എ​ടി​എ​ഫി​ന്‍റെ വി​ല​യും വ​ർ​ധി​ച്ചേ​ക്കും. സാ​ധാ​ര​ണ​യാ​യി ഒ​രു എ​യ​ർ​ലൈ​നി​ന്‍റെ പ്ര​വ​ർ​ത്ത​ന ചെ​ല​വി​ന്‍റെ 35 മു​ത​ൽ 45 ശ​ത​മാ​നം വ​രെ​യാ​ണ് എ​ടി​എ​ഫി​ന് ആ​യി ചെ​ല​വാ​കു​ന്ന​ത്. എ​ടി​എ​ഫി​ന് വി​ല വ​ർ​ധി​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ലും വ​ർ​ധ​ന​വു​ണ്ടാ​കും.

വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ന്ധ​ന​ച്ചെ​ല​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​തി​ന​കം ത​ന്നെ ഇ​ന്ധ​ന സ​ർ​ചാ​ർ​ജു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ആ​ഭ്യ​ന്ത​ര ടി​ക്ക​റ്റു​ക​ൾ​ക്ക് 399 രൂ​പ സ​ർ​ചാ​ർ​ജ് ചേ​ർ​ത്തി​ട്ടു​ണ്ട്. 

Latest News

Corehub Up