Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Rise

സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം ത​ട​യാ​നാ​യ​ത് മു​ന്‍​കൂ​ട്ടി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തു​കൊ​ണ്ട്: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം ത​ട​യാ​നാ​യ​ത് മു​ന്‍​കൂ​ട്ടി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത് കാ​ര​ണ​മാ​ണെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ച​തി​ലൂ​ടെ​യാ​ണ് വി​ല​ക്ക​യ​റ്റം ത​ട​യാ​നാ​യ​ത്. ഓ​ണം ഫെ​യ​റു​ക​ള്‍ നേ​ര​ത്തെ ആ​രം​ഭി​ച്ച​തി​ലൂ​ടെ​യും വി​ല​ക്ക​യ​റ്റം ത​ട​യാ​നാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അ​ട​ക്കം പോ​യി കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചി​രു​ന്നു. അ​രി​യു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ വാ​ദ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കാ​ല​ത്തെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞ അ​നൂ​പ് ജേ​ക്ക​ബ്, 33 ദി​വ​സം കൊ​ണ്ട് 400 കോ​ടി​യു​ടെ വി​റ്റു​വ​ര​വ് സ​പ്ലൈ​കോ നേ​ടി​യെ​ന്നും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തേ​ക്കാ​ള്‍ സ​ബ്സി​ഡി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളി​ല്‍ അ​ഞ്ച് എ​ണ്ണ​ത്തി​ന് വി​ല കു​റ​ച്ചു​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് വ​ഴി പ​ര​മാ​വ​ധി കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. ക​ര്‍​ഷ​ക​രു​ടെ കു​ടി​ശി​ക കൊ​ടു​ത്തു വ​രി​ക​യാ​ണെ​ന്നും പ​തി​മൂ​വാ​യി​ര​ത്തോ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണ​ത്തി​ന് മു​ന്‍​പ് അ​ക്കൗ​ണ്ട് വ​ഴി പ​ണം ന​ല്‍​കി​യെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.

Latest News

Corehub Up