Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priceincreased

ഇ​ന്ത്യ​യി​ൽ ഐ​ഫോ​ൺ 17ന് 17,000 ​രൂ​പ കൂ​ട്ടി ആ​പ്പി​ൾ; മ​റ്റ് മോ​ഡ​ലു​ക​ൾ​ക്കും വ​ൻ വി​ല​വ​ർ​ധ​ന

ന്യൂ​ഡ​ൽ​ഹി: പു​തി​യ ത​ല​മു​റ മോ​ഡ​ലു​ക​ളാ​യ ഐ​ഫോ​ൺ 18 പ്രോ ​സീ​രീ​സും ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ ഫോ​ണാ​യ ഐ​ഫോ​ൺ ഡ്യു​വോ​യും പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ, നി​ല​വി​ലെ ഐ​ഫോ​ൺ മോ​ഡ​ലു​ക​ളു​ടെ വി​ല ഇ​ന്ത്യ​യി​ൽ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച് ആ​പ്പി​ൾ.

പു​തി​യ ഫോ​ണു​ക​ൾ എ​ത്തു​മ്പോ​ൾ പ​ഴ​യ മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​യ്ക്കു​ന്ന പ​തി​വ് രീ​തി​ക്ക് വി​പ​രീ​ത​മാ​യി​ട്ടാ​ണ് ക​മ്പ​നി​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്കം.

ബേ​സി​ക് മോ​ഡ​ലാ​യ ഐ​ഫോ​ൺ 17ന് ​ഒ​രൊ​റ്റ​യ​ടി​ക്ക് 17,000 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, നി​ർ​ദ്ദി​ഷ്ട മോ​ഡ​ലി​ന്‍റെ വി​ല ഒ​രു ല​ക്ഷം രൂ​പ​യോ​ട​ടു​ത്ത് എ​ത്തി​നി​ൽ​ക്കു​ന്നു.

ഐ​ഫോ​ൺ17, 256ജി​ബി :പ​ഴ​യ വി​ല 82,900 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 99,900 രൂ​പ​യാ​യി ഉ​യ​ർ​ന്നു. 512ജി​ബി പ​തി​പ്പി​ന് 1,24,900 രൂ​പ ന​ൽ​ക​ണം.

ഐ​ഫോ​ൺ എ​യ​ർ : ഏ​റ്റ​വും വ​ലി​യ വി​ല​വ​ർ​ധ​ന​വ് നേ​രി​ട്ട​ത് ഈ ​മോ​ഡ​ലാ​ണ്. 30,000 രൂ​പ കൂ​ടി 1,19,900 രൂ​പ​യി​ൽ നി​ന്ന് 1,49,900 രൂ​പ​യാ​യി വി​ല മാ​റി.​ഐ​ഫോ​ൺ 17e: 15,000 രൂ​പ​യു​ടെ വ​ർ​ധ​ന​വോ​ടെ 64,900 രൂ​പ​യി​ൽ നി​ന്ന് 79,900 രൂ​പ​യാ​യി. ഐ​ഫോ​ൺ 16: 10,000 രൂ​പ​യു​ടെ വ​ർ​ധ​ന​വോ​ടെ 89,900 രൂ​പ​യാ​യി.

ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന റാം (RAM), ​മെ​മ്മ​റി ചി​പ്പു​ക​ളു​ടെ ക്ഷാ​മ​മാ​ണ് ആ​പ്പി​ളി​നെ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ൻ കു​തി​ച്ചു​ചാ​ട്ടം കാ​ര​ണം ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ൽ മെ​മ്മ​റി ആ​വ​ശ്യ​ക​ത കു​ത്ത​നെ ഉ​യ​ർ​ന്ന​താ​ണ് വി​പ​ണി​യി​ലെ ഈ ​ദൗ​ർ​ല​ഭ്യ​ത്തി​ന് കാ​ര​ണം.

പ​ഴ​യ ഐ​ഫോ​ൺ 17 പ്രോ, ​പ്രോ മാ​ക്സ് മോ​ഡ​ലു​ക​ൾ ആ​പ്പി​ൾ സ്റ്റോ​റു​ക​ളി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക​മാ​യി പി​ൻ​വ​ലി​ച്ചെ​ങ്കി​ലും, സ്റ്റോ​ക്കു​ക​ൾ തീ​രു​ന്ന​തു​വ​രെ തേ​ർ​ഡ് പാ​ർ​ട്ടി റീ​സെ​ല്ല​ർ​മാ​ർ വ​ഴി ഇ​വ ല​ഭ്യ​മാ​കും.

Latest News

Corehub Up