ബാഗ്ദാദ്: ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധഗ്രൂപ്പിനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 16 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ് (പിഎംഎഫ്) എന്ന സംഘടനയുടെ മൊസൂളിലെ ആസ്ഥാനത്തിനും സംഘടനാ തലവൻ ഫാലിഹ് അൽ ഫയ്യാദിന്റെ വസതിക്കും നേർക്കായിരുന്നു ആക്രമണം. ഫയ്യാദ് വസതിയിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു.
ഉന്നത കമാൻഡർമാർ യോഗം ചേരുന്നതിനിടെയാണ് സംഘടാ ആസ്ഥാനത്ത് ആക്രമണമുണ്ടായത്. 30 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും.
ഇറാന്റെ പിന്തുണയുള്ള ഷിയാ ഗ്രൂപ്പുകളുടെ മേൽനോട്ട സംഘടനയാണ് പിഎംഎഫ്. ഇറാക്കിലെ അമേരിക്കൻ എംബസിക്കും സൈനിക താവളങ്ങൾക്കും നേർക്ക് ഷിയാ സംഘടനകൾ ആക്രമണം നടത്തുന്നുണ്ട്.