Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Process

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം : 15 മി​നി​റ്റി​നു​ള്ളി​ൽ അ​പേ​ക്ഷാ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത് 2,220 വി​ദ്യാ​ർ​ഥി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ച്ച് 15 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത് 2,220 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. ആ​​​ദ്യ 15 മി​​​നി​​​റ്റി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ച്ച​​​ത് പാ​​​ല​​​ക്കാ​​​ടാ​​​ണ്.313 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പാ​​​ല​​​ക്കാ​​​ട് അ​​​പേ​​​ക്ഷി​​​ച്ച​​​ത്.

മ​​​ല​​​പ്പു​​​റ​​​ത്തു നി​​​ന്നും 274 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ദ്യ 15 മി​​​നി​​​റ്റി​​​ൽ അ​​​പേ​​​ക്ഷി​​​ച്ച​​​പ്പോ​​​ൾ 248 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​പേ​​​ക്ഷി​​​ച്ചു. കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ൻ ചെ​​​യ്ത​​​ത് 11,603 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 2,098 എ​​​സ്എ​​​സ്എ​​​ൽ​​​സി സ്കീ​​​മി​​​ൽ നി​​​ന്നും 98 പേ​​​ർ സി​​​ബി​​​എ​​​സ്ഇ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്നും 12 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഐ​​​സി​​​എ​​​സ്ഇ​​​യി​​​ൽ നി​​​ന്നും 12 പേ​​​ർ മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ർ​​​ജി​​​ന​​​ൽ സീ​​​റ്റു വ​​​ർ​​​ധ​​​ന​​​വ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ലും 30 ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​വ് അ​​​ധി​​​ക സാ​​​ന്പ​​​ത്തീ​​​ക ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​വാ​​​ത്ത ത​​​ര​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 20 ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ർ​​​ധ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു. കൂ​​​ടാ​​​തെ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് 10 ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​വും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​നു​​​വ​​​ദി​​​ക്ക​​​ണം.

കൊ​​​ല്ലം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും 20 ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ർ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ അ​​​ന്പ​​​ല​​​പ്പു​​​ഴ, ചേ​​​ർ​​​ത്ത​​​ല താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും 20 ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ർ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ, എ​​​ന്നീ താ​​​ലൂ​​​ക്കു​​​ക​​​ൾ ഒ​​​ഴി​​​കെ മ​​​റ്റ് അ​​​ഞ്ചു താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും 20 ശ​​​ത​​​മാ​​​നം സീ​​​റ്റ് ​​​വ​​​ർ​​​ധ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു.

Latest News

Corehub Up