Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procure

എ​ഥ​നോ​ൾ ഉ​ത്പാ​ദ​നം; മി​ല്ലു​ക​ളി​ൽ നി​ന്ന് അ​രി സം​ഭ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ, കേ​ര​ള​ത്തി​ലും സ​പ്ലൈ​കോ നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​രി​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ അ​രി എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​രി​മി​ല്ലു​ക​ളി​ൽ നി​ന്ന് എ​ഥ​നോ​ൾ നി​ർ​മാ​ണ​ത്തി​നാ​യി നു​റു​ക്ക് അ​രി സം​ഭ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ റേ​ഷ​ൻ അ​രി​യി​ലെ അ​ട​ക്കം നു​റു​ക്ക​രി​യു​ടെ അ​ള​വ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​യ്ക്കും.

എ​ല്ലാ ആ​ഴ്ച​യും അ​രി​യു​ടെ സ്റ്റോ​ക്ക് വെ​ളി​പ്പെ​ടു​ത്താ​ന്‍ തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ൽ​കി. അ​രി​വി​ല ഉ​യ​രു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. കേ​ര​ള​ത്തി​ൽ പൊ​ന്നി അ​രി​ക്ക് മൂ​ന്ന് മാ​സ​ത്തി​നി​ടെ കൂ​ടി​യ​ത് 20 രൂ​പ​യാ​ണ്.

അ​രി​യു​ടെ ഉ​ത്പാ​ദ​നം ഈ ​വ​ർ​ഷം കു​റ​ഞ്ഞേ​ക്കു​മെ​ന്ന ക​ണ​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് കൂ​ടു​ത​ൽ അ​രി എ​ഥ​നോ​ൾ ഉ​ൽ​പ്പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ അ​രി​ക്ഷാ​മം എ​ഥ​നോ​ള്‍ നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ച​തോ​ടെ​യാ​ണ് നു​റു​ക്ക് അ​രി​യി​ൽ പി​ടി വീ​ഴു​ന്ന​ത്. ഇ​തോ​ടെ പൊ​തു​വി​ത​ര​ണ​ത്തി​നാ​യു​ള്ള അ​രി​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞേ​ക്കും.

സം​സ്ഥാ​ന​ത്തും ഇ​ത് ന​ട​പ്പാ​ക്കാ​ൻ സ​പ്ലൈ​കോ നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. 42 അ​രി മി​ല്ലു​ക​ളു​മാ​യി സ​പ്ലൈ​കോ ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​താ​യി റൈ​സ് മി​ൽ​സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു. അ​രി​യു​ടെ ഗു​ണ നി​ല​വാ​രം കൂ​ട്ടു​ന്ന​തി​നാ​ണ് പു​തി​യ മാ​റ്റം എ​ന്നാ​ണ് പൊ​തു​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up